---
title: "ഒരൊന്നൊന്നര പ്രതികാരം...! ;  നാലാം ക്ലാസിലുണ്ടായ അടിക്ക് പ്രതികാരം അറുപത്തി രണ്ടാം  വയസിൽ, പോലീസ് കേസെടുത്തു"
english_title: "One and a half revenge...! ; Sixty-two-year-old takes revenge for beating in fourth grade, police files case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294371/one-and-a-half-revenge-sixty-two-year-old-takes-revenge-for-beating-in-fourth-grade-police-files-case"
published_at: "2025-06-05T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68412a276c5f7_download.jpg"
keywords: []
---

# ഒരൊന്നൊന്നര പ്രതികാരം...! ;  നാലാം ക്ലാസിലുണ്ടായ അടിക്ക് പ്രതികാരം അറുപത്തി രണ്ടാം  വയസിൽ, പോലീസ് കേസെടുത്തു

> **Lead Summary:** നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാ രം അറുപത്തിരണ്ടാം വയസ്സിൽ. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പി ണക്കത്തിന് പ്രതികാരംചെയ്ത് കേസിൽ കുടുങ്ങിയത്.

## Article Content

നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാ രം അറുപത്തിരണ്ടാം വയസ്സിൽ. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പി ണക്കത്തിന് പ്രതികാരംചെയ്ത് കേസിൽ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പിൽ വി.ജെ. ബാബുവാണ് പരാതിക്കാരൻ. ബാലകൃഷ്ണൻ, സുഹൃത്ത് മാത്യു വലിയപ്ലാക്കൽ എന്നിവരുടെ പേരിലാണ് കേസ്. ബാലകൃഷ്ണൻ ഷർട്ടിന്റെ കോളറിൽ കുത്തിപിടിക്കുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുക യുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോർട്ട്.

നാലാം തരത്തിൽ ബാബുവും, ബാലകൃഷ്ണനും ഒരേ ക്ലാസിലാ യിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണൻ വെള്ളരിക്കുണ്ട് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

അന്ന് ബാബു തന്നെ മർദിച്ചതിലുള്ള വിരോധമാണ് ഇപ്പോൾ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണൻ്റെ മൊഴിയിലുണ്ട്. ജൂൺ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണിൽ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരിൽ ഇരുവരും തമ്മിൽ മുൻപും വാക്കേറ്റമുണ്ടായതായി പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294371/one-and-a-half-revenge-sixty-two-year-old-takes-revenge-for-beating-in-fourth-grade-police-files-case)