---
title: "കോപ്പാലത്ത് തകർന്ന റോഡിൽ മഴയത്ത് അറ്റകുറ്റപ്പണി ;  കനത്ത ബ്ലോക്ക്, ആംബുലൻസുകളുൾപ്പടെ കുടുങ്ങി"
english_title: "Repair work on damaged road in Kopalam during rain; Heavy blockage, including ambulances, stuck"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294013/repair-work-on-damaged-road-in-kopalam-during-rain-heavy-blockage-including-ambulances-stuck"
published_at: "2025-06-03T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683eef8a1b880_Untitled-12_copy.jpg"
keywords: []
---

# കോപ്പാലത്ത് തകർന്ന റോഡിൽ മഴയത്ത് അറ്റകുറ്റപ്പണി ;  കനത്ത ബ്ലോക്ക്, ആംബുലൻസുകളുൾപ്പടെ കുടുങ്ങി

> **Lead Summary:** കോപ്പാലം കോപ്പാലത്ത് റിലയൻസ് പെട്രോൾ പമ്പിന് മുൻവശം തകർന്ന് തരിപ്പണമായ റോഡിൽ അറ്റകുറ്റപണി നടത്തിയത് ശക്തമായ മഴയിൽ. മുന്നറിയിപ്പില്ലാതെ നടത്തിയ റോഡ് പണിയെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവുമുണ്ടായി. ആംബുലൻസുകളടക്കം വഴിയിൽ കുടുങ്ങി.

## Article Content

കോപ്പാലം കോപ്പാലത്ത് റിലയൻസ് പെട്രോൾ പമ്പിന് മുൻവശം തകർന്ന് തരിപ്പണമായ റോഡിൽ അറ്റകുറ്റപണി നടത്തിയത് ശക്തമായ മഴയിൽ. മുന്നറിയിപ്പില്ലാതെ നടത്തിയ റോഡ് പണിയെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവുമുണ്ടായി. ആംബുലൻസുകളടക്കം വഴിയിൽ കുടുങ്ങി.

ഒരു ഭാഗത്ത് മഴ, മറ്റൊരു ഭാഗത്ത് റോഡ് പണി. മാഹി കോപ്പാലത്തെ കാഴ്ചകളായിരുന്നു ഇത്. വർഷാവർഷം റോഡ് പൊട്ടിപൊളിയുന്നിടത്താണ് ഇത്തരത്തിൽ റോഡ് പണി നടത്തിയത്. മുന്നറിയിപ്പില്ലാതെ നടത്തിയ റോഡുപണിയെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.

ആംബുലൻസുകൾ അടക്കം വഴിയിൽ കുടുങ്ങി. സ്ഥലത്തുണ്ടായിരുന്ന പന്തക്കൽ പൊലീസ് കഠിന ധ്വാനം ചെയ്താണ് ആംബുലൻസുകൾ കടത്തിവിട്ടത്. കഴിഞ്ഞ ആറുമാസം മുമ്പും ഇവിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. പേരിന് മാത്രമായതിനാൽ അധികം ആയുസുണ്ടായിരുന്നില്ല. ഇതേ സ്ഥലത്താണ് മഴയത്ത് അറ്റകുറ്റപ്പണി നടത്തിയത്. ഇതിനും എത്ര ആയുസുണ്ടാകുമെന്നാണ് യാത്രക്കാരും, സമീപത്തെ വ്യാപാരികളും തമ്മിൽ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294013/repair-work-on-damaged-road-in-kopalam-during-rain-heavy-blockage-including-ambulances-stuck)