---
title: "കണ്ണൂരിൽ  കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റു ;  വ്യാപാരികൾ പിടിയിൽ"
english_title: "Traders arrested for selling tobacco products to children in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294005/traders-arrested-for-selling-tobacco-products-to-children-in-kannur"
published_at: "2025-06-03T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683edf76449d6_download_(8).jpg"
keywords: []
---

# കണ്ണൂരിൽ  കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റു ;  വ്യാപാരികൾ പിടിയിൽ

> **Lead Summary:** കണ്ണൂർ: 18 വയസിന് താഴെയുള്ള കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റ വ്യാപാരികളെ കണ്ണൂർ സിറ്റി എസ്.ഐ: കെ.അനൂപ്‌കുമാർ പിടികൂടി.

## Article Content

കണ്ണൂർ: 18 വയസിന് താഴെയുള്ള കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റ വ്യാപാരികളെ കണ്ണൂർ സിറ്റി എസ്.ഐ: കെ.അനൂപ്‌കുമാർ പിടികൂടി.

കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം ഹയർസെക്കണ്ടറി സ്കൂ‌ളിന് സമീപത്തെ മുസ്‌തഫ സ്റ്റോർ ഉടമ സിറ്റി നാലുവയൽ റോഡിൽ ബൈത്തുൽ ആയിഷയിലെ ടി. മുഹമ്മദ് നാസറിനെയാണ് (67) കസ്റ്റഡിയിലെ ടുത്തത്. കടയിൽ നിന്ന് 21 പാക്കറ്റ് സിഗരറ്റ് പിടിച്ചെടുത്തു.

ദീനുൽ ഇസ്ലാംസഭ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിന് സമീപത്തെ കടയിൽ പുക യില ഉൽപ്പന്നങ്ങൾ വിറ്റ കണ്ണൂർ സിറ്റി നാലുവയൽ ഹുസ്ബാസ് ഹൗസിൽ എം. വി. അബ്ദുള്ളയെയും (60) കസ്റ്റഡിയിലെടുത്തു. ഇയാളുടെ കടയിൽ നിന്ന് 21 പാക്കറ്റ് സിഗരറ്റ് പിടികൂടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294005/traders-arrested-for-selling-tobacco-products-to-children-in-kannur)