---
title: "ഒളവിലം എസ്.യു.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു."
english_title: "An entrance ceremony was organized at Olavilam SUM English Medium School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293885/an-entrance-ceremony-was-organized-at-olavilam-sum-english-medium-school"
published_at: "2025-06-03T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e77c202821_Untitled-2_copy.jpg"
keywords: []
---

# ഒളവിലം എസ്.യു.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

> **Lead Summary:** ഒളവിലം: ഒളവിലം എസ്.യു.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

## Article Content

ഒളവിലം: ഒളവിലം എസ്.യു.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

ചെണ്ടമേളവും, പയസ വിതരണവും ഒരുക്കിയാണ് നവാഗതരെ വരവേറ്റത്.ചൊക്ലി ഗ്രാമപഞ്ചായത്തംഗം പി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പിടിഎ വൈസ് പ്രസിഡണ്ട് ഹാറൂൺ അധ്യക്ഷനായി. പാറമ്മേൽ മൊയ്തു ഹാജി, അബ്ദുൽ നിസാർ, സീവീസ് മുസ്തഫ ഹാജി, കെ.ടി നാസർ, വി.കെ ഖാലിദ്, അബ്ദുൽ നാസർ ഫൈസി സദർ ഉസ്താദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എൻ.ഹരിദാസ് സ്വാഗതവും, വൈസ് പ്രിൻസിപ്പൽ വീണ നന്ദിയും പറഞ്ഞു. മധുര പലഹാര വിതരണവും നടന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293885/an-entrance-ceremony-was-organized-at-olavilam-sum-english-medium-school)