തിരക്കുകളിലേക്ക് പറന്ന് കണ്ണൂർ വിമാനത്താവളം ;യാത്രക്കാരുടെ എണ്ണത്തിൽ വർധന

തിരക്കുകളിലേക്ക് പറന്ന് കണ്ണൂർ വിമാനത്താവളം ;യാത്രക്കാരുടെ എണ്ണത്തിൽ വർധന
Jun 3, 2025 09:09 AM | By Rajina Sandeep

കണ്ണൂർ:  (www.panoornews.in)കണ്ണൂർ വിമാനത്താവളത്തിൽ മേയ് മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷം മേയ് മാസത്തേക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനവും വിമാന സർവീസുകളുടെ എണ്ണത്തിൽ 36 ശതമാനവും വർധനയാണ് രേഖപ്പെടുത്തിയത്. 1,47,928 പേരാണ് യാത്ര ചെയ്തത്. 1211 സർവീസുകളും കഴിഞ്ഞമാസം കണ്ണൂർ വിമാനത്താവളത്തിലുണ്ടായി.


അന്താരാഷ്ട്ര സർവീസിൽ അബുദാബി സെക്ടറിലാണ് ഏറ്റവുമധികം യാത്രക്കാരുണ്ടായത്. 23,587 പേരാണ് അബുദാബിയിലേക്ക് യാത്ര ചെയ്തത്. ആകെ അന്താരാഷ്ട്ര യാത്രക്കാരുടെ 60 ശതമാനവും യുഎഇയിലേക്കാണ്.


ഫുജൈറയിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങിയതോടെ ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ എന്നീ അഞ്ച് യുഎഇ നഗരങ്ങളിലേക്കും സർവീസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക വിമാനത്താവളമായി കണ്ണൂർ മാറി. തുടക്കത്തിൽത്തന്നെ ഓരോ സർവീസിലും 90 ശതമാനത്തിലധികം യാത്രക്കാർ ഫുജൈറ സെക്ടറിലുണ്ട്. ജൂൺ മധ്യത്തോടെ ദമാമിലേക്കും ഇൻഡിഗോ സർവീസുകൾ തുടങ്ങും.


13,200 പേർ യാത്രചെയ്ത മുംബൈ സെക്ടറിലാണ് ആഭ്യന്തര തലത്തിൽ കഴിഞ്ഞമാസം കൂടുതൽ യാത്രക്കാരുള്ളത്. ഇൻഡിഗോയോടൊപ്പം ഏപ്രിൽ മുതൽ എയർ ഇന്ത്യ എക്സ്പ്രസും സർവീസ് തുടങ്ങിയതോടെയാണ് മുംബൈ സെക്ടറിൽ യാത്രക്കാർ വർധിച്ചത്. ഹൈദരാബാദ്, തിരുവനന്തപുരം റൂട്ടുകളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് മേയിൽ സർവീസുകൾ തുടങ്ങിയിരുന്നു. മേയ് 11 മുതൽ 29 വരെ 4,756 ഹജ്ജ് തീർഥാടകർ കണ്ണൂരിൽനിന്ന് പുറപ്പെട്ടു. ഇവരെ തിരികെ നാട്ടിലെത്തിക്കുന്ന രണ്ടാംഘട്ട സർവീസുകൾ ജൂൺ 30-ന് തുടങ്ങും.

Kannur airport flies into rush hour; increase in passenger numbers

Next TV

Related Stories
ചൊക്ലി സ്വദേശിയായ ബസ് കണ്ടക്ടർ ഷിജിൻ്റെ നല്ല  മനസിന് തങ്കത്തിളക്കം ; ബസിൽ നിന്നും കളഞ്ഞ് കിട്ടിയ ഒരു പവൻ്റെ സ്വർണ ബ്രേസ്ലറ്റ് വിദ്യാർത്ഥിനിക്ക് തിരികെ കിട്ടി.

Jun 4, 2025 09:30 PM

ചൊക്ലി സ്വദേശിയായ ബസ് കണ്ടക്ടർ ഷിജിൻ്റെ നല്ല മനസിന് തങ്കത്തിളക്കം ; ബസിൽ നിന്നും കളഞ്ഞ് കിട്ടിയ ഒരു പവൻ്റെ സ്വർണ ബ്രേസ്ലറ്റ് വിദ്യാർത്ഥിനിക്ക് തിരികെ കിട്ടി.

ചൊക്ലി സ്വദേശിയായ ബസ് കണ്ടക്ടർ ഷിജിൻ്റെ നല്ല മനസിന് തങ്കത്തിളക്കം ; ബസിൽ നിന്നും കളഞ്ഞ് കിട്ടിയ ഒരു പവൻ്റെ സ്വർണ ബ്രേസ്ലറ്റ് വിദ്യാർത്ഥിനിക്ക്...

Read More >>
അഴിയൂരിൽ  മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര  എക്‌സൈസിൻ്റെ   പിടിയിൽ

Jun 4, 2025 08:26 PM

അഴിയൂരിൽ മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര എക്‌സൈസിൻ്റെ പിടിയിൽ

അഴിയൂരിൽ മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര എക്‌സൈസിൻ്റെ ...

Read More >>
കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട്  ബൈക്കിലിടിച്ചു ;    ബൈക്ക് യാത്രികന് ദാരുണാന്ത്യം

Jun 4, 2025 08:15 PM

കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു ; ബൈക്ക് യാത്രികന്...

Read More >>
കണ്ണീരിൽ കുതിർന്ന് വിക്ടറി പരേഡ് ;  ബെംഗളൂരുവിലെ ദുരന്തത്തിൽ  മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു

Jun 4, 2025 07:55 PM

കണ്ണീരിൽ കുതിർന്ന് വിക്ടറി പരേഡ് ; ബെംഗളൂരുവിലെ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു

കണ്ണീരിൽ കുതിർന്ന് വിക്ടറി പരേഡ് ; ബെംഗളൂരുവിലെ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു...

Read More >>
Top Stories










News Roundup






Entertainment News