തലശേരിയിൽ പന്ത് കളി ടീമുകൾ തമ്മിൽ തർക്കത്തിനിടെ യുവാവിനെതിരെ വധ ശ്രമം ; ചൊക്ലി, പന്തക്കൽ സ്വദേശികളടക്കം 3 പേർ അറസ്റ്റിൽ

തലശേരിയിൽ പന്ത് കളി ടീമുകൾ തമ്മിൽ തർക്കത്തിനിടെ യുവാവിനെതിരെ വധ ശ്രമം  ;  ചൊക്ലി,  പന്തക്കൽ സ്വദേശികളടക്കം 3 പേർ അറസ്റ്റിൽ
Jun 2, 2025 10:32 PM | By Rajina Sandeep

ചൊക്ലി:(www.panoornews.in) പന്ത് കളി ടീമുകൾ തമ്മിലുള്ള തർക്കത്തിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേരെ ന്യൂമാഹി സി.ഐ: പി.എ. ബിനുമോഹൻ അറസ്റ്റ് ചെയ്തു.

പിലാക്കോയിലെ ഹരിയെ ഇന്നലെ രാത്രി വീട്ടിൽ കയറി വടിവാൾ വീശി ഭീതി സൃഷ്ടിച്ച് ക്രൂരമായി മർദിച്ച നാലംഗ സംഘത്തിലെ മൂന്നുപേരാണ് പിടിയിലായത്. പുന്നോലിലെ യജുർ ദേവ്, ചൊക്ലിയിലെ റിഷിൽ, പന്തക്കലിലെ പ്രഗത് എന്നിവരെയാണ് അറസ്റ്റ് ചെയ്ത‌ത്. അമൽജിത്ത് എന്നയാളെ പിടികിട്ടാനുണ്ട്.

ഇയാൾ ഒളിവിലാണ്. വൈകുന്നേരം ഫുട്‌ബോൾ ഗ്രൗണ്ടിൽ ഇരുടീമുകൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തിരുന്നു. നേരത്തെ ഒരേ ടീമായിരുന്നവർ രണ്ടായി പിരിഞ്ഞിരുന്നു.

ഈ വൈരാഗ്യ മാണ് സംഘർഷത്തിനിടയാക്കിയതത്രെ. പുന്നോൽ തണൽ ഫൗണ്ടേഷന് സമീപം വച്ചുണ്ടായ സംഘർഷത്തിന് ശേഷം ഇരുവിഭാഗവും പിരിഞ്ഞുപോയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ ഹരിയെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

Attempted murder of a youth during a dispute between pant teams in Thalassery; 3 people including Chokli and Panthakkal natives arrested

Next TV

Related Stories
ചാരിറ്റിയുടെ പേരില്‍ ഹോട്ടലുകളിൽ  നിന്ന് ബിരിയാണി സംഘടിപ്പിച്ച് വില്‍പന ; 350 ബിരിയാണി വാങ്ങി പണം നൽകാതെ മുങ്ങിയ ആൾ  ഒടുവിൽ കുടുങ്ങി

Jun 4, 2025 04:39 PM

ചാരിറ്റിയുടെ പേരില്‍ ഹോട്ടലുകളിൽ നിന്ന് ബിരിയാണി സംഘടിപ്പിച്ച് വില്‍പന ; 350 ബിരിയാണി വാങ്ങി പണം നൽകാതെ മുങ്ങിയ ആൾ ഒടുവിൽ കുടുങ്ങി

ചാരിറ്റിയുടെ പേരില്‍ ഹോട്ടലുകളിൽ നിന്ന് ബിരിയാണി സംഘടിപ്പിച്ച് വില്‍പന ; 350 ബിരിയാണി വാങ്ങി പണം നൽകാതെ മുങ്ങിയ ആൾ ഒടുവിൽ...

Read More >>
താമരശേരി ഷഹബാസ് വധം ;  പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യം ചെയ്യണമെന്ന് ഹൈക്കോടതി

Jun 4, 2025 04:32 PM

താമരശേരി ഷഹബാസ് വധം ; പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യം ചെയ്യണമെന്ന് ഹൈക്കോടതി

താമരശേരി ഷഹബാസ് വധം ; പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യം ചെയ്യണമെന്ന് ഹൈക്കോടതി...

Read More >>
പൊലീസിൽ നിന്നും രക്ഷപ്പെടാൻ  പരിശോധനയ്ക്കിടെ കഞ്ചാവ് പാക്കറ്റ് വിഴുങ്ങാൻ  ശ്രമം ; വടകര സ്വദേശി പിടിയിൽ

Jun 4, 2025 02:48 PM

പൊലീസിൽ നിന്നും രക്ഷപ്പെടാൻ പരിശോധനയ്ക്കിടെ കഞ്ചാവ് പാക്കറ്റ് വിഴുങ്ങാൻ ശ്രമം ; വടകര സ്വദേശി പിടിയിൽ

പൊലീസിൽ നിന്നും രക്ഷപ്പെടാൻ പരിശോധനയ്ക്കിടെ കഞ്ചാവ് പാക്കറ്റ് വിഴുങ്ങാൻ ശ്രമം ; വടകര സ്വദേശി...

Read More >>
'എക്കൗണ്ടിൽ പണമുണ്ട്, പറ്റിച്ചോളൂ' ; കണ്ണൂർ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ  എട്ടുപേർക്ക് നഷ്ടമായത് 35 ലക്ഷത്തിലേറെ രൂപ, ഇരകളായവരിൽ തലശേരി, ന്യൂ മാഹി സ്വദേശിനികളും

Jun 4, 2025 02:30 PM

'എക്കൗണ്ടിൽ പണമുണ്ട്, പറ്റിച്ചോളൂ' ; കണ്ണൂർ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ എട്ടുപേർക്ക് നഷ്ടമായത് 35 ലക്ഷത്തിലേറെ രൂപ, ഇരകളായവരിൽ തലശേരി, ന്യൂ മാഹി സ്വദേശിനികളും

'എക്കൗണ്ടിൽ പണമുണ്ട്, പറ്റിച്ചോളൂ' ; കണ്ണൂർ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ എട്ടുപേർക്ക് നഷ്ടമായത് 35 ലക്ഷത്തിലേറെ രൂപ, ഇരകളായവരിൽ തലശേരി, ന്യൂ മാഹി...

Read More >>
കണ്ണൂരിൽ കടലിൽ കുളിക്കുന്നതിനിടെ  തിരയിൽപ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Jun 4, 2025 12:37 PM

കണ്ണൂരിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂരിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും...

Read More >>
നാദാപുരത്ത് അമ്മയ്ക്കൊപ്പം സാധനം വാങ്ങാനെത്തിയ കൈ കുഞ്ഞിന്റെ സ്വർണമാല കവർന്നു ; യുവതിയെ കേന്ദ്രീകരിച്ച്  അന്വേഷണം

Jun 4, 2025 12:34 PM

നാദാപുരത്ത് അമ്മയ്ക്കൊപ്പം സാധനം വാങ്ങാനെത്തിയ കൈ കുഞ്ഞിന്റെ സ്വർണമാല കവർന്നു ; യുവതിയെ കേന്ദ്രീകരിച്ച് അന്വേഷണം

നാദാപുരത്ത് അമ്മയ്ക്കൊപ്പം സാധനം വാങ്ങാനെത്തിയ കൈ കുഞ്ഞിന്റെ സ്വർണമാല കവർന്നു ; യുവതിയെ കേന്ദ്രീകരിച്ച് ...

Read More >>
Top Stories










News Roundup