---
title: "കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം ;  സ്വർണവും, പണവും കവർന്നു"
english_title: "Robbery at a locked house in Kannur; Gold and cash stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293838/robbery-at-a-locked-house-in-kannur-gold-and-cash-stolen"
published_at: "2025-06-02T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dd886d1eff_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം ;  സ്വർണവും, പണവും കവർന്നു

> **Lead Summary:** കണ്ണൂർ : പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് നാല് പവനോളം സ്വർണ്ണാഭരണങ്ങളും 32,000 രൂപയും കവർന്നു.

## Article Content

കണ്ണൂർ : പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് നാല് പവനോളം സ്വർണ്ണാഭരണങ്ങളും 32,000 രൂപയും കവർന്നു.

പയ്യന്നൂർ ടൗണിന് സമീപം പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് കവർച്ച. ടൗണിലെ വ്യാപാരി മാക്സ‌സ് മെഷീൻ ടൂൾസ് ഉടമ പരേതനായ എൻ.വി.മോഹനന്റെയും ഇ.വി.ഗീതയുടെയും വീട്ടിലാണ് കവർച്ച നടന്നത്.

ഗീതയും കുടുംബവും ദിവസങ്ങൾക്ക് മുമ്പ് ബെംഗളൂരുവിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു. പത്ത് ദിവസത്തോളമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം കാസർകോട് ജോലി ചെയ്യുന്ന മകൻ ഗോകുൽ നാട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്നതായി കണ്ടത്. കിടപ്പുമുറികളിലെ രണ്ട് അലമാരകൾ കുത്തിത്തുറന്ന മോഷ്‌ടാവ് സ്വർണ്ണവും പണവും കവർന്നു. ശേഷം സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. വീടിനകത്ത് സൂക്ഷിച്ചിരുന്ന താക്കോലുപയോഗിച്ച് വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293838/robbery-at-a-locked-house-in-kannur-gold-and-cash-stolen)