---
title: "കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെട്ട്  കണ്ണൂരിൽ രണ്ട് യുവാക്കളെ  കാണാതായി ;  തെരച്ചിൽ"
english_title: "Two youths missing after being swept away by waves while swimming in the sea in Kannur; search underway "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293808/two-youths-missing-after-being-swept-away-by-waves-while-swimming-in-the-sea-in-kannur-search-underway"
published_at: "2025-06-02T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683db729ea6f1_683db00823151_775.jpg"
keywords: []
---

# കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെട്ട്  കണ്ണൂരിൽ രണ്ട് യുവാക്കളെ  കാണാതായി ;  തെരച്ചിൽ

> **Lead Summary:** കണ്ണൂർ : അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽപ്പെട്ട് രണ്ടു യുവാക്കളെ കാണാതായി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് , പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷ് എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം. പാറക്കെട്ടിൽനിന്നു ഫോട്ടോ എടുത്തശേഷം കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു.

## Article Content

കണ്ണൂർ : അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽപ്പെട്ട് രണ്ടു യുവാക്കളെ കാണാതായി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് , പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷ് എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം. പാറക്കെട്ടിൽനിന്നു ഫോട്ടോ എടുത്തശേഷം കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു.

യുവാക്കൾ തിരയിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട കരയിലുണ്ടായിരുന്നവരും പരിസരവാസികളും അഗ്നിരക്ഷാ സേനയേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ എത്തി തിരച്ചിൽ പുരോഗമിക്കുകയാണ്. കടലിൽ ശക്തമായ തിരയിടിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293808/two-youths-missing-after-being-swept-away-by-waves-while-swimming-in-the-sea-in-kannur-search-underway)