---
title: "പാനൂർ ബസ്സ്റ്റാൻ്റിൽ 'ശങ്ക' തീർക്കാനെത്തുന്നവർക്ക് 'ആശങ്ക..' മൂത്രപ്പുര അടച്ചിട്ടിട്ട് 2 ദിവസം, നട്ടം തിരിഞ്ഞ് ബസ് ജീവനക്കാരും, യാത്രക്കാരും"
english_title: "Bus staff and passengers have been turning around after 2 days of closing the 'concern' urinal at Panur bus stand for those who come to relieve their 'concern'."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293746/bus-staff-and-passengers-have-been-turning-around-after-2-days-of-closing-the-concern-urinal-at-panur-bus-stand-for-those-who-come-to-relieve-their-concern"
published_at: "2025-06-02T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d6241bc8fc_Untitled-2_copy.jpg"
keywords: []
---

# പാനൂർ ബസ്സ്റ്റാൻ്റിൽ 'ശങ്ക' തീർക്കാനെത്തുന്നവർക്ക് 'ആശങ്ക..' മൂത്രപ്പുര അടച്ചിട്ടിട്ട് 2 ദിവസം, നട്ടം തിരിഞ്ഞ് ബസ് ജീവനക്കാരും, യാത്രക്കാരും

> **Lead Summary:** പാനൂർ: പാനൂർ ബസ് സ്റ്റാൻ്റിൽ യാത്രക്കാരെയും, ബസ് ജീവനക്കാരെയും ദുരിതത്തിലാക്കി മൂത്രപ്പുര അടച്ചിട്ടു.

## Article Content

പാനൂർ: പാനൂർ ബസ് സ്റ്റാൻ്റിൽ യാത്രക്കാരെയും, ബസ് ജീവനക്കാരെയും ദുരിതത്തിലാക്കി മൂത്രപ്പുര അടച്ചിട്ടു.

ഞായറാഴ്ച രാവിലെ മുതലാണ് മൂത്രപ്പുര അടച്ചത്. ഇന്നും തത്സ്ഥിതി തുടരുകയാണ്. പാനൂർ നഗരസഭ ടെൻ്റർ നൽകി കരാർ വിളിച്ചാണ് മൂത്രപ്പുര നടത്തിപ്പിന് നൽകുന്നത്.

കരാർ ഏറ്റെടുത്ത കരാറുകാരൻ സബ് കരാർ മറ്റൊരാൾക്ക് നൽകുകയായിരുന്നു. ഇയാളാകട്ടെ കൃത്യമായി പരിപാലിക്കുന്നില്ലെന്ന് ബസ് ജീവനക്കാർ കുറ്റപ്പെടുത്തി. ദുർഗന്ധം സഹിക്കവയ്യാതെ അടച്ചിട്ടിരിക്കുകയാണിപ്പോൾ മൂത്രപ്പുര. മലിനജലവും പുറത്തെത്തുന്നുണ്ട്.

ദിവസേന 60 ഓളം ബസുകൾ സർവീസ് നടത്തുന്ന ബസ് സ്റ്റാൻ്റാണ് പാനൂരിലേത്. അതു കൊണ്ട് തന്നെ നൂറ് കണക്കിന് യാത്രക്കാർ എത്താറുമുണ്ട്. സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികളുടെ തിരക്ക് വേറെയും. അടച്ചിട്ട മൂത്രപ്പുര എത്രയും വേഗം തുറക്കണമെന്നാണ് ബസ് ജീവനക്കാരും പറയുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293746/bus-staff-and-passengers-have-been-turning-around-after-2-days-of-closing-the-concern-urinal-at-panur-bus-stand-for-those-who-come-to-relieve-their-concern)