---
title: "ഗ്ലെന്‍ മാക്‌സ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു "
english_title: "Glenn Maxwell retires from ODI cricket"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293735/glenn-maxwell-retires-from-odi-cricket"
published_at: "2025-06-02T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d589db077f_0acba33d-5f77-4bd0-bfac-5fa89dc74915.jpg"
keywords: []
---

# ഗ്ലെന്‍ മാക്‌സ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു 

> **Lead Summary:** ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോയായ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നീണ്ട 13 വര്‍ഷത്തെ ഏകദിന കരിയറിനാണ് 36-കാരനായ മാക്സി വിരാമമിട്ടത്. ഓസ്ട്രേലിയക്കായി 2012 ഓഗസ്റ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ 149 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

## Article Content

ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോയായ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നീണ്ട 13 വര്‍ഷത്തെ ഏകദിന കരിയറിനാണ് 36-കാരനായ മാക്സി വിരാമമിട്ടത്. ഓസ്ട്രേലിയക്കായി 2012 ഓഗസ്റ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ 149 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ട്വന്‍റി 20 ഫോര്‍മാറ്റില്‍ മാക്‌സ്‌വെല്‍ തുടര്‍ന്നും ഓസീസിന്‍റെ മഞ്ഞക്കുപ്പായത്തില്‍ കളിക്കും. 2023 ഏകദിന ലോകകപ്പില്‍ മുംബൈയില്‍ അഫ്‌ഗാനിസ്ഥാനെതിരെ പരിക്കേറ്റ കാലുമായി പുറത്താവാതെ 201* റണ്‍സടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍ റെക്കോര്‍ഡിട്ടിരുന്നു. ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293735/glenn-maxwell-retires-from-odi-cricket)