---
title: "പാനൂർ  നഗരസഭയിൽ  വാർഡ് പത്തിൽ  വാർഡ് സഭ ചേർന്നു ; ആദരായനവും നടത്തി."
english_title: "The ward assembly of Ward 10 of Panur Municipality was held; a felicitation ceremony was also held."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293352/the-ward-assembly-of-ward-10-of-panur-municipality-was-held-a-felicitation-ceremony-was-also-held"
published_at: "2025-05-31T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ab1ada8d4a_Untitled-1_copy.jpg"
keywords: []
---

# പാനൂർ  നഗരസഭയിൽ  വാർഡ് പത്തിൽ  വാർഡ് സഭ ചേർന്നു ; ആദരായനവും നടത്തി.

> **Lead Summary:** പാനൂർ: പാനൂർ നഗരസഭയിൽ വാർഡ് പത്തിൽ വാർഡ് സഭ ചേർന്നു ; ആദരായനവും നടത്തി. കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം രത്നാകരൻ അധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ: പാനൂർ നഗരസഭയിൽ വാർഡ് പത്തിൽ വാർഡ് സഭ ചേർന്നു ; ആദരായനവും നടത്തി. കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം രത്നാകരൻ അധ്യക്ഷത വഹിച്ചു.

വിവിധ മേഖല കളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

2025-26 വർഷത്തെ പദ്ധതി വിശദികരണം പാനൂർ നഗരസഭ ആസൂത്രണ സമിതി വൈസ്ചെയർമാൻ

ടി ടി രാജൻ മാസ്റ്റർ നിർവ്വഹിച്ചു.നാലാം വാർഡ് കൗൺസിലർ ഹാജിറ ഖാദർ, എൻ കെ നാണു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വൈദ്യർ പിടീക അണിയേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പഴശ്ശി കനാൽ റോഡ് ടാറിങ്ങ് നടത്താൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികൾ എം ഏൽ എ ക്ക് നിവേദനം നൽകി.വാർഡ് വികസന സമിതി കൺവീനർ കെ. കാർത്തിക സ്വാഗതവും കോഡിനേറ്റർ ഷൈനി മോൾ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293352/the-ward-assembly-of-ward-10-of-panur-municipality-was-held-a-felicitation-ceremony-was-also-held)