---
title: "കൂത്തുപറമ്പ്  പാട്യം മുതിയങ്ങയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of missing elderly woman found in Koothuparamba Patiyam Muthiyanga"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293308/body-of-missing-elderly-woman-found-in-koothuparamba-patiyam-muthiyanga"
published_at: "2025-05-31T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683a902f3f66d_Untitled-4_copy.jpg"
keywords: []
---

# കൂത്തുപറമ്പ്  പാട്യം മുതിയങ്ങയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** പാട്യം: പാട്യം മുതിയങ്ങയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.വീടിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

പാട്യം: പാട്യം മുതിയങ്ങയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.വീടിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്നാം ദിവസം അഗ്നിരക്ഷാ സേനയും, നാട്ടുകാരും തിരച്ചിൽ തുടരവെയാണ് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടത്. മുതിയങ്ങ വിനോദ് ഭവനിൽ സിപി നളിനി (70)യെ വ്യാഴാഴ്ച രാവിലെ എട്ടുമുതലാണ് കാണാതായത്.

അവിവാഹിതയായ നളിനി സഹോദരന്റെ വീട്ടിലാണ് താമസിച്ചിരുന്ന ത്. രാവിലെ ഭക്ഷണം കഴിച്ച് ഇറങ്ങിയശേഷം കാണാതാകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293308/body-of-missing-elderly-woman-found-in-koothuparamba-patiyam-muthiyanga)