---
title: "കുഞ്ഞിന് ചോറുകൊടു ക്കാൻ വീടിനു പുറത്തിറങ്ങിയ യുവതി ചവിട്ടുപടിയിൽ കിടന്നിരുന്ന പാമ്പിൻ്റെ കടിയേറ്റ് മരിച്ചു."
english_title: "A woman who left her house to feed her child died after being bitten by a snake lying on the steps."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293166/a-woman-who-left-her-house-to-feed-her-child-died-after-being-bitten-by-a-snake-lying-on-the-steps"
published_at: "2025-05-30T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839771995100_Untitled-6_copy.jpg"
keywords: []
---

# കുഞ്ഞിന് ചോറുകൊടു ക്കാൻ വീടിനു പുറത്തിറങ്ങിയ യുവതി ചവിട്ടുപടിയിൽ കിടന്നിരുന്ന പാമ്പിൻ്റെ കടിയേറ്റ് മരിച്ചു.

> **Lead Summary:** ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടിൽ പീറ്റർ - ജീന ദമ്പതിമാരുടെ മകളും മാടായി ക്കോണം ചെറാക്കുളം ഷാരോണിൻ്റെ ഭാര്യയുമായ ഹെന്ന ആണ് മരിച്ചത്. വടക്കാഞ്ചേരി കുറാഞ്ചേരി ഇൻമൈൻ്റ്മെൻ്റൽ ആശുപത്രിയി സൈക്കോളജിസ്റ്റായിരുന്നു.

## Article Content

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടിൽ പീറ്റർ - ജീന ദമ്പതിമാരുടെ മകളും മാടായി ക്കോണം ചെറാക്കുളം ഷാരോണിൻ്റെ ഭാര്യയുമായ ഹെന്ന ആണ് മരിച്ചത്. വടക്കാഞ്ചേരി കുറാഞ്ചേരി ഇൻമൈൻ്റ്മെൻ്റൽ ആശുപത്രിയി സൈക്കോളജിസ്റ്റായിരുന്നു.

രാത്രി എട്ടോടെ ഹെന്ന രണ്ടുവയ സ്സുള്ള മകൻ ഹെയ്‌ദന് ചോറുകൊടുക്കാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. പാമ്പുകടിച്ചെന്നറിഞ്ഞയുടൻ ഹെന്ന ഭർത്താവിന്റെ മാതാപിതാക്കളെ അറിയിച്ചു. സ്വന്തം വീട്ടിലേക്കും ഫോൺ ചെയ്തു. ഉടൻ ഭർത്താവിൻ്റെ മാതാപിതാക്കൾ ഓട്ടോയിൽ ഇരിങ്ങാലക്കുട സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു. സഹോദരി: മിന്ന ക്രിസ്റ്റഫർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293166/a-woman-who-left-her-house-to-feed-her-child-died-after-being-bitten-by-a-snake-lying-on-the-steps)