---
title: "വടകരയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി; വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ"
english_title: "In Vadakara, an underage child was caught selling banned tobacco products; the elderly man was arrested."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293144/in-vadakara-an-underage-child-was-caught-selling-banned-tobacco-products-the-elderly-man-was-arrested"
published_at: "2025-05-30T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839660fba971_68395180780b8_888.jpg"
keywords: []
---

# വടകരയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി; വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

> **Lead Summary:** വടകര: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. മ​ണി​യൂ​ർ മു​ട​പ്പി​ലാ​യി തെ​ക്കേ​തൂ​നൂ​റ ബാ​ല​കൃ​ഷ്ണ​നെ​യാ​ണ് വ​ട​ക​ര എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

വടകര: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. മ​ണി​യൂ​ർ മു​ട​പ്പി​ലാ​യി തെ​ക്കേ​തൂ​നൂ​റ ബാ​ല​കൃ​ഷ്ണ​നെ​യാ​ണ് വ​ട​ക​ര എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കീ​ഴ​ൽ മു​ക്ക് ക​ട​ത്ത​നാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡി​ൽ​നി​ന്ന് കു​ട്ടി​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ​യാ​ൾ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ഇ​തേ​തു​ട​ർ​ന്ന് പ്ര​തി​യെ എ​ക്സൈ​സ് നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​യി​രു​ന്നു.

ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത് പ്ര​തി​യെ വ​ട​ക​ര ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293144/in-vadakara-an-underage-child-was-caught-selling-banned-tobacco-products-the-elderly-man-was-arrested)