---
title: "വെള്ളക്കെട്ടൊഴിയാതെ മഞ്ഞോടി ; ഇരുചക്ര - ഓട്ടോറിക്ഷാ വാഹനങ്ങൾക്ക്  നാശം"
english_title: "water bodiesTwo-wheelers and auto-rickshaws damaged"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292475/water-bodiestwo-wheelers-and-auto-rickshaws-damaged"
published_at: "2025-05-27T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683556859a589_Untitled-5_copy.jpg"
keywords: []
---

# വെള്ളക്കെട്ടൊഴിയാതെ മഞ്ഞോടി ; ഇരുചക്ര - ഓട്ടോറിക്ഷാ വാഹനങ്ങൾക്ക്  നാശം

> **Lead Summary:** തലശേരി: തലശേരി മഞ്ഞോടിയിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുന്നു. വെള്ളം ഒഴുകി പോകാൻ വഴികളില്ലാത്തതാണ് കാരണം.

## Article Content

തലശേരി: തലശേരി മഞ്ഞോടിയിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുന്നു. വെള്ളം ഒഴുകി പോകാൻ വഴികളില്ലാത്തതാണ് കാരണം.

നിരവധി ഇരുചക്ര - ഓട്ടോറിക്ഷാ വാഹനങ്ങൾക്ക് വെള്ളക്കെട്ടിൽ കുടുങ്ങി നാശനഷ്ടമുണ്ടായി. ഇരുചക്രവാഹനയാത്രികർ പലരും കണ്ണിച്ചിറയിൽ വാഹനം നിർത്തി ബസിലാണ് തലശേരിക്ക് പോകുന്നത്.

രണ്ടു ഭാഗത്തു നിന്നും വാഹനങ്ങൾ ഒരേ പോലെ വരുന്നതിനാൽ വാഹനങ്ങൾ വെള്ളക്കെട്ടിൽ പെട്ട് ഓഫാകുകയാണ്. പിന്നീട് സ്റ്റാർട്ട് ചെയ്യാൻ സാധി'ക്കില്ല. വാഹനങ്ങൾ തള്ളി മാറ്റുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292475/water-bodiestwo-wheelers-and-auto-rickshaws-damaged)