---
title: "കാലവർഷം ; പന്ന്യന്നൂർ പഞ്ചായത്തിൽ 50 കുടുംബങ്ങളെ മാറ്റിപാർപ്പിക്കും,അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റാത്തവർക്കെതിരെ കർശന നടപടി"
english_title: "Monsoon; 50 families to be relocated in Pannyannur Panchayat, strict action against those who do not cut down endangered trees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292400/monsoon-50-families-to-be-relocated-in-pannyannur-panchayat-strict-action-against-those-who-do-not-cut-down-endangered-trees"
published_at: "2025-05-26T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68349a858aa3c_Untitled-2_copy.jpg"
keywords: []
---

# കാലവർഷം ; പന്ന്യന്നൂർ പഞ്ചായത്തിൽ 50 കുടുംബങ്ങളെ മാറ്റിപാർപ്പിക്കും,അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റാത്തവർക്കെതിരെ കർശന നടപടി

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്തിൽ 50 കുടുംബങ്ങളെ മാറ്റിപാർപ്പിക്കും,അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റാത്തവർക്കെതിരെ കർശന നടപടി .പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന പന്ന്യന്നൂർ പഞ്ചായത്ത് ദുരന്തനിവാരണ യോഗത്തിലാണ് തീരുമാനം.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്തിൽ 50 കുടുംബങ്ങളെ മാറ്റിപാർപ്പിക്കും,അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റാത്തവർക്കെതിരെ കർശന നടപടി .പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന പന്ന്യന്നൂർ പഞ്ചായത്ത് ദുരന്തനിവാരണ യോഗത്തിലാണ് തീരുമാനം.

പുഴയോരങ്ങളിലും, വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും താമസിക്കുന്ന 50 ഓളം പേരെയാണ് നോട്ടീസ് നൽകി മാറ്റി താമസിപ്പിക്കുക. കുടുംബ വീടുകളിലേക്ക് മാറാത്തവർക്ക് ഇതിനായി പഞ്ചായത്ത് സംവിധാനമൊരുക്കും.

അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കാത്തവർക്കെതിരെ മുഖം നോക്കാതെ കർശന നടപടിയുണ്ടാകുമെന്നും യോഗത്തിൽ തീരുമാനമായി.

പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ അധ്യക്ഷനായി. ടി. ഹരിദാസ്, ഡോ.പി.മുഹമ്മദ്, കെ.ജയരാജൻ, കെ.കെ ബാലൻ, സന്തോഷ് ഒടക്കാത്ത്, വി.എം ബാബു മാസ്റ്റർ, ടി.ടി അഷ്ക്കർ, കെ.ഇ മോഹനൻ മാസ്റ്റർ, കെ.രാജൻ, കെ. ലോജിഷ്, ടി.സുരേന്ദ്രൻ, സി.മനോജ്, വാർഡംഗം കെ.ബിജു, ബ്ലോക്ക് പഞ്ചായത്തംഗം കെ പി ശശിധരൻ, സ്പെഷ്യൽ വില്ലേജ് ഓഫീസർ പി.വിനോദ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പി. രാഹുൽ എം.കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു . പഞ്ചായത്ത് സെക്രട്ടറി വി.എം ഷീബ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292400/monsoon-50-families-to-be-relocated-in-pannyannur-panchayat-strict-action-against-those-who-do-not-cut-down-endangered-trees)