---
title: "മനേക്കര കുണ്ടുകുളങ്ങരയിൽ വെള്ളക്കെട്ട് ; വാഹനയാത്ര നിലച്ചു"
english_title: "Waterlogging in Kundukulangara, Manekara; traffic stopped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292357/waterlogging-in-kundukulangara-manekara-traffic-stopped"
published_at: "2025-05-26T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683471871e7a6_Untitled-1_copy.jpg"
keywords: []
---

# മനേക്കര കുണ്ടുകുളങ്ങരയിൽ വെള്ളക്കെട്ട് ; വാഹനയാത്ര നിലച്ചു

> **Lead Summary:** മനേക്കര: കാലവർഷം ശക്തി പ്രാപിച്ചതോടെ മനേക്കര റൂട്ടിൽ വെള്ളക്കെട്ട് രൂക്ഷം. ഇത്തവണ കുണ്ടുകുളങ്ങര വായനശാല മുതൽ മനേക്കര പഞ്ചായത്തോഫീസ് വരെ വെള്ളം കെട്ടിക്കിടക്കുകയാണ്.

## Article Content

മനേക്കര: കാലവർഷം ശക്തി പ്രാപിച്ചതോടെ മനേക്കര റൂട്ടിൽ വെള്ളക്കെട്ട് രൂക്ഷം. ഇത്തവണ കുണ്ടുകുളങ്ങര വായനശാല മുതൽ മനേക്കര പഞ്ചായത്തോഫീസ് വരെ വെള്ളം കെട്ടിക്കിടക്കുകയാണ്.

ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷകളും നേരത്തെ തന്നെ ഇതുവഴിയുള്ള ഓട്ടം അവസാനിപ്പിച്ചിരുന്നു. രൂക്ഷമായ മഴ തുടരുന്ന സാഹചര്യത്തിൽ ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ നാളെയും ഓടാൻ സാധ്യതയില്ല..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292357/waterlogging-in-kundukulangara-manekara-traffic-stopped)