---
title: "കനത്ത മഴയിൽ ചോർന്നൊലിച്ച്  പാനൂർ താലൂക്ക്  ആശുപത്രി ; അടിയന്തിര നടപടിയെന്ന് പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം"
english_title: "Panoor Taluk Hospital leaks due to heavy rain; Panur Municipality Chairman KP Hashim says urgent action needed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292342/panoor-taluk-hospital-leaks-due-to-heavy-rain-panur-municipality-chairman-kp-hashim-says-urgent-action-needed"
published_at: "2025-05-26T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68345789c0c9d_Untitled-4_copy.jpg"
keywords: []
---

# കനത്ത മഴയിൽ ചോർന്നൊലിച്ച്  പാനൂർ താലൂക്ക്  ആശുപത്രി ; അടിയന്തിര നടപടിയെന്ന് പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം

> **Lead Summary:** **പാനൂർ: **കോൺഫ്രൻസ് ഹാളും, ഓഫീസുമുൾപ്പടെ ചോർന്നൊലിക്കുകയാണ്. അടിയന്തിര നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായി ആശുപത്രിയിലെത്തിയ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം പറഞ്ഞു.

## Article Content

**പാനൂർ: **കോൺഫ്രൻസ് ഹാളും, ഓഫീസുമുൾപ്പടെ ചോർന്നൊലിക്കുകയാണ്. അടിയന്തിര നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായി ആശുപത്രിയിലെത്തിയ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം പറഞ്ഞു.

3 ദിവസമായി തുടരുന്ന കനത്ത മഴയിൽ പാനൂർ താലൂക്കാശുപത്രി കെട്ടിടം ചോർന്നൊലിക്കുന്നു.

ഭിന്നശേഷി സൗഹൃദത്തിനായി നിർമ്മിച്ച ആശുപത്രി റാമ്പും, കോൺഫറൻസ് ഹാളും, ഒപ്പം ഓഫീസ് റൂമും ചോർന്നൊലിക്കുകയാണ്. കോൺഫറൻസ് ഹാളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഷോക്കടിക്കുന്നത് പേടിച്ച് ഹാൾ അടച്ചു പൂട്ടി സൂക്ഷിക്കുകയാണിപ്പോൾ. കെട്ടിടത്തിന് മുകളിലുണ്ടായ ഷീറ്റ് പാറിപ്പോയതാണ് ഈ ദുരവസ്ഥക്ക് കാരണം. വിവരമറിഞ്ഞ് പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം സ്ഥലത്തെത്തി. ചോർച്ച തടയാൻ അടിയന്തിര നടപടി സ്വീകരിക്കാൻ നഗരസഭാ ചെയർമാൻ നിർദ്ദേശം നൽകി.

ഒ.പി ബ്ലോക്കും ശോച്യാവസ്‌ഥയിലാണ്. വർഷാവർഷം പെയിൻ്റടിക്കാൻ പോലും അധികൃതർ തയാറാകുന്നില്ലെന്നും പരാതികളുണ്ട്.

പ്രവേശന കവാടത്തിലുള്ള പ്രധാന കെട്ടിടത്തിലും സ്‌ഥിതി വ്യത്യസ്തമല്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292342/panoor-taluk-hospital-leaks-due-to-heavy-rain-panur-municipality-chairman-kp-hashim-says-urgent-action-needed)