---
title: "പാനൂർ - പാറാട്  ഭാഗത്തേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക ; മതിലിടിഞ്ഞ് കൂറ്റൻ പൈപ്പുകൾ റോഡിൽ"
english_title: "Travelers heading towards Panur - Parad should be careful; wall collapses, huge pipes on the road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292298/travelers-heading-towards-panur-parad-should-be-careful-wall-collapses-huge-pipes-on-the-road"
published_at: "2025-05-26T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68342bf5d6753_wsdsdsd.jpg"
keywords: []
---

# പാനൂർ - പാറാട്  ഭാഗത്തേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക ; മതിലിടിഞ്ഞ് കൂറ്റൻ പൈപ്പുകൾ റോഡിൽ

> **Lead Summary:** പാനൂർ: പുത്തൂർ പോസ്റ്റ് ഓഫീസ് പരിസരത്ത് റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു. മതിലിനോട് ചേർന്ന് ജപ്പാൻ കുടിവെള്ള വിതരണ പൈപ്പുകൾ റോഡിലേക്ക് നിരങ്ങി നീങ്ങിയിരിയ്ക്കുകയാണ്.

## Article Content

പാനൂർ: പുത്തൂർ പോസ്റ്റ് ഓഫീസ് പരിസരത്ത് റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു. മതിലിനോട് ചേർന്ന് ജപ്പാൻ കുടിവെള്ള വിതരണ പൈപ്പുകൾ റോഡിലേക്ക് നിരങ്ങി നീങ്ങിയിരിയ്ക്കുകയാണ്.

വാർഡംഗം ഫൈസൽ കൂലോത്തിൻ്റെ നേതൃത്വത്തിൽ റോഡിലേക്ക് വീണ കല്ലുകൾ എടുത്തുമാറ്റി കൊണ്ടിരിക്കുകയാണ്. പൈപ്പുകൾ മാറ്റാൻ കരാർ കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292298/travelers-heading-towards-panur-parad-should-be-careful-wall-collapses-huge-pipes-on-the-road)