---
title: "കണ്ണൂരിലും  ദേശീയപാതയിൽ 50 മീറ്ററിലധികം വിള്ളൽ ; പശ ഉപയോഗിച്ച് അടക്കലുമായി അധികൃതർ"
english_title: "In Kannur too, a crack of more than 50 meters has appeared on the national highway; authorities are sealing it with glue"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292284/in-kannur-too-a-crack-of-more-than-50-meters-has-appeared-on-the-national-highway-authorities-are-sealing-it-with-glue"
published_at: "2025-05-26T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68341b85d5609_683413f5f230e_villal.jpg"
keywords: []
---

# കണ്ണൂരിലും  ദേശീയപാതയിൽ 50 മീറ്ററിലധികം വിള്ളൽ ; പശ ഉപയോഗിച്ച് അടക്കലുമായി അധികൃതർ

> **Lead Summary:** കണ്ണൂർ: ദേശീയപാതയിൽ പയ്യന്നൂർ എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ്പിനു സമീപം വിള്ളൽ. 50 മീറ്ററിലധികം വിള്ളൽ വീണ്ടിട്ടുണ്ട്. ഈ സ്ഥലത്ത് പശ ഉപയോഗിച്ച് ദേശീയപാത അധികൃതർ വിള്ളൽ അടച്ചിട്ടുണ്ട്. എങ്കിലും പൂർണമായും അടയ്ക്കാൻ കഴിഞ്ഞിട്ടില്ല.

## Article Content

കണ്ണൂർ: ദേശീയപാതയിൽ പയ്യന്നൂർ എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ്പിനു സമീപം വിള്ളൽ. 50 മീറ്ററിലധികം വിള്ളൽ വീണ്ടിട്ടുണ്ട്. ഈ സ്ഥലത്ത് പശ ഉപയോഗിച്ച് ദേശീയപാത അധികൃതർ വിള്ളൽ അടച്ചിട്ടുണ്ട്. എങ്കിലും പൂർണമായും അടയ്ക്കാൻ കഴിഞ്ഞിട്ടില്ല.

ദേശീയപാതയിൽ പയ്യന്നൂർ ബൈപാസ് വന്നു ചേരുന്നിടത്താണ് വിള്ളൽ കണ്ടത്. വലിയ ഉയരത്തിലാണ് ഇവിടെ ദേശീയപാതയുള്ളത്. സ്ലാബുകൾ ചേർത്തു വച്ചാണ് ഇവിടെ സൈഡ് ഭിത്തി നിർമിച്ചിട്ടുള്ളത്. ജനസാന്ദ്രതയുള്ള കേന്ദ്രമാണിത്. ദേശീയപാതയിൽ വിള്ളൽ വീണത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 11 ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292284/in-kannur-too-a-crack-of-more-than-50-meters-has-appeared-on-the-national-highway-authorities-are-sealing-it-with-glue)