---
title: "വാർഡംഗത്തിൻ്റെ ഇടപെടൽ ; പാനൂരിനടുത്ത്  പുത്തൂർ ക്ലബ്ബ് പരിസരത്ത് അപകടാവസ്ഥ സൃഷ്ടിച്ച  ജലജീവൻ മിഷൻ പൈപ്പുകൾ  എടുത്തുമാറ്റി"
english_title: "Ward member's intervention; Jaljeevan Mission removes pipes that created a dangerous situation in the Puthur Club area near Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292257/ward-members-intervention-jaljeevan-mission-removes-pipes-that-created-a-dangerous-situation-in-the-puthur-club-area-near-panoor"
published_at: "2025-05-26T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6833ff027efb4_Untitled-2_copy.jpg"
keywords: []
---

# വാർഡംഗത്തിൻ്റെ ഇടപെടൽ ; പാനൂരിനടുത്ത്  പുത്തൂർ ക്ലബ്ബ് പരിസരത്ത് അപകടാവസ്ഥ സൃഷ്ടിച്ച  ജലജീവൻ മിഷൻ പൈപ്പുകൾ  എടുത്തുമാറ്റി

> **Lead Summary:** പാനൂർ ; ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി മെയിൻ റോഡിൽ സ്ഥാപിക്കാനായി ഇറക്കിയ വലിയ ഭാരമേറിയ പൈപ്പുകൾ പുത്തൂർ ക്ലബ്ബ് ക്യു മാർട്ട് സൂപ്പർമാർക്കറ്റിന്റെ മുൻവശത്ത് റോഡിൽ അപകടകരമായ സാഹചര്യം ഉണ്ടായപ്പോഴാണ് സ്ഥലം വാർഡ് അംഗം ഫൈസൽ കൂലോത്ത് വാട്ടർ അതോറിറ്റി അധികൃതർക്ക് പരാതി നൽകിയത്. തുടർന്ന് കരാർ ഏറ്റെടുത്ത കമ്പനി റോഡിൽ നിന്നും പത്തോളം പൈപ്പുകൾ സമീപത്തെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

## Article Content

പാനൂർ ; ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി മെയിൻ റോഡിൽ സ്ഥാപിക്കാനായി ഇറക്കിയ വലിയ ഭാരമേറിയ പൈപ്പുകൾ പുത്തൂർ ക്ലബ്ബ് ക്യു മാർട്ട് സൂപ്പർമാർക്കറ്റിന്റെ മുൻവശത്ത് റോഡിൽ അപകടകരമായ സാഹചര്യം ഉണ്ടായപ്പോഴാണ് സ്ഥലം വാർഡ് അംഗം ഫൈസൽ കൂലോത്ത് വാട്ടർ അതോറിറ്റി അധികൃതർക്ക് പരാതി നൽകിയത്. തുടർന്ന് കരാർ ഏറ്റെടുത്ത കമ്പനി റോഡിൽ നിന്നും പത്തോളം പൈപ്പുകൾ സമീപത്തെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

ഒന്നിനുമുകളിൽ ഒന്നായി അട്ടിയിട്ട നിലയിൽ ഏത് നിമിഷവും റോഡിലേക്ക് വീഴാവുന്ന അവസ്ഥയിലായിരുന്നു പൈപ്പുകൾ നേരത്തെ ഉണ്ടായിരുന്നത്.

പരാതിയെ തുടർന്ന് കരാർ കമ്പനിയുടെ എൻജിനീയർ തന്നെ നേരിട്ട് സൈറ്റിൽ എത്തി പൈപ്പുകൾ ജെസിബി ഉപയോഗിച്ച് എടുത്തു മാറ്റുകയായിരുന്നു. ഇതോടെ വലിയ അപകട സാധ്യതയാണ് ഇല്ലാതായത്.

അപകട സാഹചര്യം ഒഴിവാക്കി തന്ന അധികൃതർക്കും, അതിനു വേണ്ടി ഇടപെട്ട വാർഡ് മെമ്പർ ഫൈസൽ കുലോത്തിനും നാട്ടുകാർ നന്ദി അറിയിച്ചു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292257/ward-members-intervention-jaljeevan-mission-removes-pipes-that-created-a-dangerous-situation-in-the-puthur-club-area-near-panoor)