---
title: "കശ്മീർ ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് പാനൂർ ടൗണിൽ കെട്ടിയ ബാനർ അഴിച്ചുമാറ്റി ;  പ്രതിഷേധവുമായി വ്യാപാരികൾ"
english_title: "Banner erected in Panur town to pay tribute to those killed in Kashmir terror attack removed; traders protest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287184/banner-erected-in-panur-town-to-pay-tribute-to-those-killed-in-kashmir-terror-attack-removed-traders-protest"
published_at: "2025-05-01T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681329dd72bc5_Untitled-2_copy.jpg"
keywords: []
---

# കശ്മീർ ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് പാനൂർ ടൗണിൽ കെട്ടിയ ബാനർ അഴിച്ചുമാറ്റി ;  പ്രതിഷേധവുമായി വ്യാപാരികൾ

> **Lead Summary:** പാനൂർ: കശ്മീർ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് സ്ഥാപിച്ച ബാനർ നഗരസഭാധികൃതർ അഴിച്ചു മാറ്റിയതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂണിറ്റ് പ്രതിഷേധിച്ചു.

## Article Content

പാനൂർ: കശ്മീർ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് സ്ഥാപിച്ച ബാനർ നഗരസഭാധികൃതർ അഴിച്ചു മാറ്റിയതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂണിറ്റ് പ്രതിഷേധിച്ചു.

പാനൂർ ടൗൺ ജങ്ഷനിൽ കെട്ടിയ ബാനറാണ് അഴിച്ചുമാറ്റിയത്. ഭീകരവാദികളെ സഹായിക്കുന്ന നിലപാടാണിതെന്നും, ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും, അന്വേഷണം നടത്തണമെന്ന് പ്രസിഡന്റ് കെ.കെ. പുരുഷോത്തമൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287184/banner-erected-in-panur-town-to-pay-tribute-to-those-killed-in-kashmir-terror-attack-removed-traders-protest)