---
title: "ആരാധനാലയങ്ങളിലെ  രാഷ്ട്രീയ ഇടപെടലുകൾ നാട്ടിലെ സമാധാന അന്തരീക്ഷം നശിപ്പിക്കുമെന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ  വി.ടി ബൽറാം ; പൊയിലൂരിൽ കോൺഗ്രസ് ജനകീയ പ്രതിരോധ സദസ് നടത്തി."
english_title: "KPCC Vice President V.T. Balram said that political interference in places of worship will destroy the peaceful atmosphere in the country; Congress held a public defense rally in Poilur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/286924/kpcc-vice-president-vt-balram-said-that-political-interference-in-places-of-worship-will-destroy-the-peaceful-atmosphere-in-the-country-congress-held-a-public-defense-rally-in-poilur"
published_at: "2025-04-30T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811c82d7165a_Untitled-1_copy.jpg"
keywords: []
---

# ആരാധനാലയങ്ങളിലെ  രാഷ്ട്രീയ ഇടപെടലുകൾ നാട്ടിലെ സമാധാന അന്തരീക്ഷം നശിപ്പിക്കുമെന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ  വി.ടി ബൽറാം ; പൊയിലൂരിൽ കോൺഗ്രസ് ജനകീയ പ്രതിരോധ സദസ് നടത്തി.

> **Lead Summary:** പൊയിലൂർ:ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ കോൺഗ്രസ് പൊയിലൂർ, തൃപ്രങ്ങോട്ടൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ടി ബൽറാം.

## Article Content

പൊയിലൂർ:ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ കോൺഗ്രസ് പൊയിലൂർ, തൃപ്രങ്ങോട്ടൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ടി ബൽറാം.

ക്ഷേത്രോത്സവങ്ങൾ വിശ്വാസികൾ നടത്തട്ടെയെന്നും ക്ഷേത്രോത്സവങ്ങൾ രാഷ്ട്രീയ പ്രചരണമാക്കരുതെന്നും കല്ലിക്കണ്ടിയിൽ സംഘടിപ്പിച്ച പ്രതിരോധ സദസ്സിൽ കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം പറഞ്ഞു.

ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് മുഖ്യ പ്രഭാഷണം നടത്തി.

കെപിസിസി മെമ്പർ വി സുരേന്ദ്രൻ,ഡിസിസി ജനറൽ സെക്രട്ടറിമാരായ കെപി സാജു, സന്തോഷ് കണ്ണംവെള്ളി, മണ്ഡലം പ്രസിഡന്റുമാരായ വിപിൻ വി, സജീവൻ എടവന , പാനൂർ ബ്ലോക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെകെ ദിനേശൻ , കെപി രാമചന്ദ്രൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെസി ബിന്ദു,കെപി അമ്മദ്, ടി സായന്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/286924/kpcc-vice-president-vt-balram-said-that-political-interference-in-places-of-worship-will-destroy-the-peaceful-atmosphere-in-the-country-congress-held-a-public-defense-rally-in-poilur)