---
title: "കണ്ണൂർ  നഗരത്തെ  ഭീതിയിലാഴ്ത്തി മാരക മയക്കുമരുന്നുകൾ  കടത്താൻ ശ്രമം ; യുവാവിനെ സാഹസീകമായി പിടികൂടി എക്സൈസ്"
english_title: "Kannur city terrorized by attempt to smuggle deadly drugs; Excise arrests youth"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/285201/kannur-city-terrorized-by-attempt-to-smuggle-deadly-drugs-excise-arrests-youth"
published_at: "2025-04-23T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808562f94640_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ  നഗരത്തെ  ഭീതിയിലാഴ്ത്തി മാരക മയക്കുമരുന്നുകൾ  കടത്താൻ ശ്രമം ; യുവാവിനെ സാഹസീകമായി പിടികൂടി എക്സൈസ്

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ലയിലേക്ക് മയക്കുമരുന്നുകൾ എത്തിക്കാനുള്ള ശ്രമത്തെ സാഹസീകമായി ചെറുത്ത് എക്സൈസ് വകുപ്പ്. കാറിൽ കടത്തിയ 6.137 മെത്താഫിറ്റുമിനും, 11 ഗ്രാം കഞ്ചാവും അടക്കം യുവാവിനെ പിടികൂടി. തോട്ടട കാക്കറ റാഷി നിവാസിൽ എംപി മുഹമ്മദ് റാഷിദിനെയാണ് കണ്ണൂർ അസി. എക്സെസ് ഇൻസ്പെക്ടർ സി.പി ഷനിൽ കുമാറും സംഘവും പിടികൂടിയത്.

## Article Content

കണ്ണൂർ: കണ്ണൂർ ജില്ലയിലേക്ക് മയക്കുമരുന്നുകൾ എത്തിക്കാനുള്ള ശ്രമത്തെ സാഹസീകമായി ചെറുത്ത് എക്സൈസ് വകുപ്പ്. കാറിൽ കടത്തിയ 6.137 മെത്താഫിറ്റുമിനും, 11 ഗ്രാം കഞ്ചാവും അടക്കം യുവാവിനെ പിടികൂടി. തോട്ടട കാക്കറ റാഷി നിവാസിൽ എംപി മുഹമ്മദ് റാഷിദിനെയാണ് കണ്ണൂർ അസി. എക്സെസ് ഇൻസ്പെക്ടർ സി.പി ഷനിൽ കുമാറും സംഘവും പിടികൂടിയത്.

കമ്മീഷണർ സ്ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ച പ്രതിയുടെ KL 41 E 1442 ടൊയോട്ട കോറോള കാർ നിരവധി വാഹനങ്ങളിലിടിക്കുകയും ചെയ്തു. കണ്ണൂർ നഗരത്തെ ആകെ ഭീഷണിയിലാഴ്ത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തളാപ്പിൽ വച്ച് അതിസാഹസീകമായാണ് പ്രതിയെ പിടികൂടിയത്.

കേരള എ.ടി.എസിൻ്റെ സഹായവും പ്രതിയെ പിടികൂടാൻ ലഭിച്ചിരുന്നു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വി.പി ഉണ്ണികൃഷ്ണൻ, എം.സന്തോഷ് പ്രിവൻ്റീവ് ഓഫീസർമാരായ ഇ.സുജിത്ത്, എൻ രജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി. അനീഷ്, പി.വി ഗണേഷ് ബാബു, എം.പി. ഷമീന, പി. ഷജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/285201/kannur-city-terrorized-by-attempt-to-smuggle-deadly-drugs-excise-arrests-youth)