---
title: "അയൽക്കാരന് ശല്യമായാൽ മരം  വെട്ടിമാറ്റണം ; ഉടമ വെട്ടിയില്ലെങ്കിൽ തദ്ദേശ സ്ഥാപനം  വെട്ടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ"
english_title: "If a tree is causing a nuisance to a neighbor, it should be cut down; if the owner does not cut it down, the local body should cut it down, says Human Rights Commission"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/283482/if-a-tree-is-causing-a-nuisance-to-a-neighbor-it-should-be-cut-down-if-the-owner-does-not-cut-it-down-the-local-body-should-cut-it-down-says-human-rights-commission"
published_at: "2025-04-15T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fdf4a5a9d0e_Untitled-4_copy.jpg"
keywords: []
---

# അയൽക്കാരന് ശല്യമായാൽ മരം  വെട്ടിമാറ്റണം ; ഉടമ വെട്ടിയില്ലെങ്കിൽ തദ്ദേശ സ്ഥാപനം  വെട്ടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

> **Lead Summary:** അയൽവാസിയുടെ പറമ്പിലെ മരം മറ്റൊരാളുടെ ജീവനും, സ്വത്തിനും ഭീഷണിയാകുമെന്ന് നഗരസഭാ സെക്രട്ടറിക്ക് ബോധ്യപ്പെട്ടാൽ മുറിച്ചുമാറ്റാൻ ഉടമക്ക് നിർദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ഉടമ അനുസരി ച്ചില്ലെങ്കിൽ മുനിസിപ്പാലിറ്റി മുറിച്ചു മാറ്റണമെന്ന് സെക്രട്ടറിക്ക് നിർദേശം നൽകി.

## Article Content

അയൽവാസിയുടെ പറമ്പിലെ മരം മറ്റൊരാളുടെ ജീവനും, സ്വത്തിനും ഭീഷണിയാകുമെന്ന് നഗരസഭാ സെക്രട്ടറിക്ക് ബോധ്യപ്പെട്ടാൽ മുറിച്ചുമാറ്റാൻ ഉടമക്ക് നിർദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ഉടമ അനുസരി ച്ചില്ലെങ്കിൽ മുനിസിപ്പാലിറ്റി മുറിച്ചു മാറ്റണമെന്ന് സെക്രട്ടറിക്ക് നിർദേശം നൽകി.

കാഞ്ഞങ്ങാട് സൗത്തിലെ എം.വി.പവിത്രൻ നൽകിയ പരാതിയിലാണ് നടപടി. അടുത്ത പറമ്പിലെ പ്ലാവിന്റെ കൊമ്പ് തന്റെ ടെറസിലേക്ക് പന്തലിച്ച് നിൽക്കുകയാണെന്നും, അതിന്റെ വേരുകൾ കാരണം തൻ്റെ കെട്ടിടത്തിന് തകരാർ സംഭവിച്ചെന്നും ആരോപിച്ച് നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ കഴമ്പുണ്ടെന്ന് നഗരസഭാ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. ഇതോടെയാണ് ഉത്തരവുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/283482/if-a-tree-is-causing-a-nuisance-to-a-neighbor-it-should-be-cut-down-if-the-owner-does-not-cut-it-down-the-local-body-should-cut-it-down-says-human-rights-commission)