---
title: "പരീക്ഷാ സമ്മർദ്ദം മൂലം വിദ്യാർത്ഥിനി ജീവനൊടുക്കി"
english_title: "Student commits suicide due to exam stress"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/283399/student-commits-suicide-due-to-exam-stress"
published_at: "2025-04-14T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fcfbfc2d831_67fcf4387dae0_arrest.jpg"
keywords: []
---

# പരീക്ഷാ സമ്മർദ്ദം മൂലം വിദ്യാർത്ഥിനി ജീവനൊടുക്കി

> **Lead Summary:** ബംഗളൂരുവിൽ പരീക്ഷാ സമ്മർദ്ദം മൂലം 20 വയസ്സുകാരിയായ വിദ്യാർത്ഥിനി ജീവനൊടുക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ താമസിക്കുന്ന അപ്പാർട്ട്മെന്‍റിലെ നാലാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.

## Article Content

ബംഗളൂരുവിൽ പരീക്ഷാ സമ്മർദ്ദം മൂലം 20 വയസ്സുകാരിയായ വിദ്യാർത്ഥിനി ജീവനൊടുക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ താമസിക്കുന്ന അപ്പാർട്ട്മെന്‍റിലെ നാലാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.

കെഎൽഇ ഡെന്‍റൽ കോളേജിലെ രണ്ടാം വർഷ ഡെന്‍റൽ വിദ്യാർത്ഥിനിയായിരുന്നു സൗമ്യ. പരീക്ഷയുമായി ബന്ധപ്പെട്ട് സമ്മർദ്ദവും വിഷാദവും വിദ്യാർഥിനിക്ക് ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പോലീസ്‌ കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/283399/student-commits-suicide-due-to-exam-stress)