---
title: "ഈസ്റ്റർ - വിഷു ആഘോഷം ; ബാംഗ്ലൂരിൽ നിന്നും എത്തിച്ച എംഡിഎംഎ യുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ"
english_title: "Easter - Vishu celebrations; Kannur native arrested with MDMA brought from Bangalore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/283360/easter-vishu-celebrations-kannur-native-arrested-with-mdma-brought-from-bangalore"
published_at: "2025-04-14T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fcc23994b1f_67fca81a61e5a_arrest.jpg"
keywords: []
---

# ഈസ്റ്റർ - വിഷു ആഘോഷം ; ബാംഗ്ലൂരിൽ നിന്നും എത്തിച്ച എംഡിഎംഎ യുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** ഈസ്റ്റർ വിഷു പ്രമാണിച്ച് വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നും എത്തിച്ച 5.599 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. എറണാകുളം ജില്ലയിലെ തൃക്കാക്കര നിന്നാണ് പ്രതി പിടിയിലായത്.

## Article Content

ഈസ്റ്റർ വിഷു പ്രമാണിച്ച് വിൽപ്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നും എത്തിച്ച 5.599 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. എറണാകുളം ജില്ലയിലെ തൃക്കാക്കര നിന്നാണ് പ്രതി പിടിയിലായത്.

കണ്ണൂർ സ്വദേശിയായ അനൂപ് എ കെ (24) ആണ് പിടിയിലായത്. എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിലാണ് കേസ് ​രജിസ്റ്റ‍ർ ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ ധീരു ജെ അറയ്ക്കൽ, സെയ്ദ് വി. എം, ജിഷ്ണു, ഇഷാൽ അഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന വി. ബി എന്നിവർ ചേ‍‌ർന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/283360/easter-vishu-celebrations-kannur-native-arrested-with-mdma-brought-from-bangalore)