---
title: "ജീവിതമാണ് ലഹരി, കലയാണ് ലഹരി ; വിദ്യാർത്ഥികൾക്ക് കലാ പരിശീലനമൊരുക്കി പന്ന്യന്നൂരെ നിറം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്"
english_title: "Life is addiction, art is addiction; Pannyannure Narana Arts and Sports Club provides art training for students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/283138/life-is-addiction-art-is-addiction-pannyannure-narana-arts-and-sports-club-provides-art-training-for-students"
published_at: "2025-04-13T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fb360f86f85_Untitled-3_copy.jpg"
keywords: []
---

# ജീവിതമാണ് ലഹരി, കലയാണ് ലഹരി ; വിദ്യാർത്ഥികൾക്ക് കലാ പരിശീലനമൊരുക്കി പന്ന്യന്നൂരെ നിറം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്

> **Lead Summary:** പന്ന്യന്നൂർ :പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ അവധിക്കാല കലാ പരിശീലനത്തിന് തുടക്കമായി. വയലിൻ, കീബോർഡ്, ഗിറ്റാർ, സംഗീതം, ചിത്രകല, നൃത്തം എന്നിവയിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.

## Article Content

പന്ന്യന്നൂർ :പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ അവധിക്കാല കലാ പരിശീലനത്തിന് തുടക്കമായി. വയലിൻ, കീബോർഡ്, ഗിറ്റാർ, സംഗീതം, ചിത്രകല, നൃത്തം എന്നിവയിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.

കഴിഞ്ഞ 33 വർഷമായി പന്ന്യന്നൂരിൻ്റെ കലാകായിക രംഗത്ത് നിറസാന്നിധ്യമാണ് നിറം. ഇക്കാലയളവിൽ നിരവധി പേരെ കലാരംഗത്തിന് സംഭാവന ചെയ്യാൻ നിറത്തിന് സാധിച്ചിരുന്നു. സംഗീതരംഗത്ത് പേരും പ്രശസ്തിയുമാർജിച്ച ശിവാനി ബി.സഞ്ജീവ് നിറത്തിലെ പഠിതാവായിരുന്നു. ഇത്തരത്തിൽ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ നിറത്തിന് സാധിച്ചിട്ടുണ്ട്.

സംഗീതമാണ് ലഹരി, കലയാണ് ലഹരി, ജീവിതമാണ് ലഹരി എന്ന സന്ദേശമുയർത്തിയാണ് ഇത്തവണ നിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്ക് കലാ പരിശീലനത്തിന് തുടക്കം കുറിച്ചത്. കലാധ്യാപകരായ ഷീജ ശിവദാസ്, സുമേഷ് ചാല, ദിജിൻ ലാൽ, പി.വത്സൻ, ഷമൽ മേലൂർ എന്നിവർ ചേർന്ന് അവധിക്കാല പരിശീലനം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നിറം ജോയിൻ്റ് സെക്രട്ടറി പി.വത്സൻ അധ്യക്ഷനായി. ബൈജു ഭാസ്ക്കർ സ്വാഗതവും, സി.കെ ലിജേഷ് നന്ദിയും പറഞ്ഞു.

പ്രായഭേദമന്യേ കലാപരിശീലനത്തിൽ ഏവർക്കും പഠിതാക്കളാകാമെന്നും, നിറം ക്ലബുമായി ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/283138/life-is-addiction-art-is-addiction-pannyannure-narana-arts-and-sports-club-provides-art-training-for-students)