---
title: "തലശേരി  - പാനൂർ റൂട്ടിൽ കോപ്പാലത്ത് വൻ  ഗതാഗതക്കുരുക്ക് ; വാഹനയാത്ര നിരങ്ങി നീങ്ങി"
english_title: "Massive traffic jam at Kopalam on Thalassery-Panoor route; traffic slows down"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/283093/massive-traffic-jam-at-kopalam-on-thalassery-panoor-route-traffic-slows-down"
published_at: "2025-04-12T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fa8cbb8a91c_Untitled-2_copy.jpg"
keywords: []
---

# തലശേരി  - പാനൂർ റൂട്ടിൽ കോപ്പാലത്ത് വൻ  ഗതാഗതക്കുരുക്ക് ; വാഹനയാത്ര നിരങ്ങി നീങ്ങി

> **Lead Summary:** പാനൂർ : കോപ്പാലത്ത് വൻ ഗതാഗതക്കുരുക്ക്. മൂലക്കടവ് മുതൽ മൂഴിക്കരവരെ വാഹനങ്ങൾ നിരങ്ങി നീങ്ങുകയാണ്.

## Article Content

പാനൂർ : കോപ്പാലത്ത് വൻ ഗതാഗതക്കുരുക്ക്. മൂലക്കടവ് മുതൽ മൂഴിക്കരവരെ വാഹനങ്ങൾ നിരങ്ങി നീങ്ങുകയാണ്.

റൂട്ട് ബസുകളടക്കം ഗതാഗതക്കുരുക്കിൽ പെട്ട് വലയുകയാണ്. മൂലക്കടവിലെ പെട്രോൾ പമ്പുകളിലേക്കുള്ള വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നതും, പടക്ക കടകളിലെ തിരക്കുമാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. തിരക്കുള്ള വാഹനങ്ങൾ യാത്ര മനേക്കര വഴിയാക്കുന്നതാണ് നല്ലത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/283093/massive-traffic-jam-at-kopalam-on-thalassery-panoor-route-traffic-slows-down)