---
title: "വിഷുവിന് ഒരു ദിവസം മാത്രം ;  പടക്ക വിപണിയിൽ  വമ്പൻ തിരക്ക്."
english_title: "Vishu is just one day away; there is a huge rush in the cracker market."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/283080/vishu-is-just-one-day-away-there-is-a-huge-rush-in-the-cracker-market"
published_at: "2025-04-12T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fa7c88aaf7d_Untitled-1_copy.jpg"
keywords: []
---

# വിഷുവിന് ഒരു ദിവസം മാത്രം ;  പടക്ക വിപണിയിൽ  വമ്പൻ തിരക്ക്.

> **Lead Summary:** ഫാൻസി പടക്കങ്ങൾക്കാണ് ഏവരുടെയും വരവ്. കാതടപ്പിക്കുന്ന ശബ്ദത്തിൽ പൊട്ടി ത്തെറിക്കുന്നവയല്ല, മറിച്ച് ഉയർന്ന് പൊങ്ങി ആകാശത്ത് വർണങ്ങൾ നിറക്കുന്ന ഇനങ്ങളോടാണ് ആളുകൾക്ക് പ്രിയം. മാറിയകാലത്തിനൊപ്പം സജീവമാവുകയാണ് പടക്കവി പണിയും. ജനപ്രിയ സിനിമ കളായ എമ്പുരാൻ, മാർക്കോ, ബസൂക്ക, കാന്താര, എന്നിവയുടെ പേരുകളിലെല്ലാം പടക്കങ്ങൾ വിപണിയിലുണ്ട്. ഇതിനിടെ പുതി യ ഐറ്റംസ് വല്ലതുമുണ്ടോ എന്ന് ചോദിച്ചെത്തുന്നവരാണ് ഇത്തവണ അധികവുമെന്ന് പടക്ക വ്യാപാരികൾ പറയുന്നു. പഴയ തട്ടുപൊളിപ്പൻ ഐറ്റങ്ങളേക്കാൾ പുതിയവ ക്കാണ് ഡിമാന്റ്. വിഷുപടക്ക വിപണിയിൽ സ്വർണത്താറാ വും, എഐ ഓലപ്പടക്കവും, ഗുഗിൾ ഗലാട്ടയും, ബക്കറ്റ് ചക്ര വുമാണ് താരങ്ങൾ. വിവിധ ഇനങ്ങൾക്കായി 120 രൂപയിൽ തുടങ്ങി 2500 രൂപയാണ് ചില യിടങ്ങളിലെ വില. ശിവകാശി,

## Article Content

ഫാൻസി പടക്കങ്ങൾക്കാണ് ഏവരുടെയും വരവ്. കാതടപ്പിക്കുന്ന ശബ്ദത്തിൽ പൊട്ടി ത്തെറിക്കുന്നവയല്ല, മറിച്ച് ഉയർന്ന് പൊങ്ങി ആകാശത്ത് വർണങ്ങൾ നിറക്കുന്ന ഇനങ്ങളോടാണ് ആളുകൾക്ക് പ്രിയം. മാറിയകാലത്തിനൊപ്പം സജീവമാവുകയാണ് പടക്കവി പണിയും. ജനപ്രിയ സിനിമ കളായ എമ്പുരാൻ, മാർക്കോ, ബസൂക്ക, കാന്താര, എന്നിവയുടെ പേരുകളിലെല്ലാം പടക്കങ്ങൾ വിപണിയിലുണ്ട്. ഇതിനിടെ പുതി യ ഐറ്റംസ് വല്ലതുമുണ്ടോ എന്ന് ചോദിച്ചെത്തുന്നവരാണ് ഇത്തവണ അധികവുമെന്ന് പടക്ക വ്യാപാരികൾ പറയുന്നു. പഴയ തട്ടുപൊളിപ്പൻ ഐറ്റങ്ങളേക്കാൾ പുതിയവ ക്കാണ് ഡിമാന്റ്. വിഷുപടക്ക വിപണിയിൽ സ്വർണത്താറാ വും, എഐ ഓലപ്പടക്കവും, ഗുഗിൾ ഗലാട്ടയും, ബക്കറ്റ് ചക്ര വുമാണ് താരങ്ങൾ. വിവിധ ഇനങ്ങൾക്കായി 120 രൂപയിൽ തുടങ്ങി 2500 രൂപയാണ് ചില യിടങ്ങളിലെ വില. ശിവകാശി,

ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പടക്കങ്ങൾ കൊണ്ടു വരുന്നത്. 2500 രൂപയുടെ 288 ഹാൻ്റ് ഷോർട്ടിനും ആവശ്യക്കാരേറെയുണ്ട്. സ്വർണത്താറാവ് 450, എഐ ഓലപടക്കം 120, ലോട്ടസ് 150, ബക്കറ്റ് ചക്രം 150, ഗൂഗിൾ ഗലാട്ട 180, ഐഷോട്ട് 350 എന്നിങ്ങനെ യാണ് പുതിയ ഇനങ്ങളുടെ ചില വ്യാപാര സ്ഥാപനങ്ങളിലെ വില. ചക്രം, മത്താപ്പ്, പൂക്കുറ്റി, പൂത്തിരി, കമ്പിത്തിരി, ഓലപ്പടക്കം, ഗുണ്ട്, തുടങ്ങിയ പരമ്പരാഗത ഇനങ്ങളുടെ വിലയിൽ കാര്യമായ മാ റ്റമില്ല. 1000 രൂപ മുതലുള്ള പടക്ക കിറ്റുകളും ആവശ്യാനുസരണം തയ്യാറാക്കി നൽകുന്നുണ്ട്. പലതരത്തിൽ കത്തുന്ന മയിൽപ്പീലി കാഴ്ചകളുമുണ്ട്. പീകോക്ക്, ചിത്രശലഭം, പറന്നുയരും കണക്കെ വർണം വിടർത്തുന്ന ബട്ടർഫ്ളൈ എന്നിവ വിൽപ്പനക്കെത്തിച്ചവരുമുണ്ട്. വാട്ടർ ഫൗണ്ടേഷൻ പോലെ തുള്ളുന്ന വാട്ടർക്യൂനും മിന്നാമിനുങ്ങു കളെ അനുസ്‌മരിപ്പിച്ച് മിന്നി ത്തിളങ്ങുന്ന ടിംടിം പൂവ് എന്നിവ വിപണിയിലെ താരമാണ്. സ്വർണ നിറത്തിൽ കത്തുന്ന പൂക്കൾ, വർണങ്ങളി ലുള്ള കമ്പിത്തിരി, 15 ഇനം മേശപ്പൂക്കൾ, മാജിക് പെൻ സിൽ, തുടങ്ങിയവയും ആളുകൾ ചോദിച്ചെത്തുന്നുണ്ട്. അതിനിടെ ഇതേസമയം ലൈസൻസില്ലാതെയും നികുതിവെട്ടിച്ചും സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കാതെ യും പടക്കങ്ങൾ വിപണിയിൽ എത്തുന്നതായും അംഗീകൃത വ്യാപാരികളുടെ പരാതിയുണ്ട്. ഓൺലൈൻ ഓർഡറുകൾ, പഴയ സ്റ്റോക്കടക്കം സംസ്ഥാനത്ത് എത്തിച്ച് വിലകുറച്ച് വിൽപ്പന നടത്തുണ്ടെന്നും ഇവർ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/283080/vishu-is-just-one-day-away-there-is-a-huge-rush-in-the-cracker-market)