---
title: "ഒളവിലം ഫെസ്റ്റിൽ  തിങ്കളാഴ്ച സിതാര കൃഷ്ണകുമാറിൻ്റെ മെഗാ മ്യൂസിക് ഇവൻ്റ് ;  സമാപന  സമ്മേളനത്തിൽ സ്പീക്കർ അഡ്വ.എ.എൻ ഷംസീറും, എംപി ഷാഫി പറമ്പിലും പങ്കെടുക്കും "
english_title: "Sithara Krishnakumar's mega music event at Olavilam Fest on Monday; Speaker Adv. A. N. Shamseer and MP Shafi Parambil will participate in the closing ceremony"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/283066/sithara-krishnakumars-mega-music-event-at-olavilam-fest-on-monday-speaker-adv-a-n-shamseer-and-mp-shafi-parambil-will-participate-in-the-closing-ceremony"
published_at: "2025-04-12T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fa68ebf17a7_8a08fbce-dd10-44c2-b875-5f6e36c62293.jpg"
keywords: []
---

# ഒളവിലം ഫെസ്റ്റിൽ  തിങ്കളാഴ്ച സിതാര കൃഷ്ണകുമാറിൻ്റെ മെഗാ മ്യൂസിക് ഇവൻ്റ് ;  സമാപന  സമ്മേളനത്തിൽ സ്പീക്കർ അഡ്വ.എ.എൻ ഷംസീറും, എംപി ഷാഫി പറമ്പിലും പങ്കെടുക്കും 

> **Lead Summary:** ഒളവിലം: ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി വ്യത്യസ്ഥ പരിപാടികളോടെ സംഘടിപ്പിച്ചു വരുന്ന ഒളവിലം ഫെസ്റ്റ് തിങ്കളാഴ്ച വൈകിട്ട് ചേരുന്ന സാംസ്കാരിക സമ്മേളനത്തോടെ സമാപിക്കും. സമ്മേളനം സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉത്ഘാടനം ചെയ്യും.

## Article Content

ഒളവിലം: ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി വ്യത്യസ്ഥ പരിപാടികളോടെ സംഘടിപ്പിച്ചു വരുന്ന ഒളവിലം ഫെസ്റ്റ് തിങ്കളാഴ്ച വൈകിട്ട് ചേരുന്ന സാംസ്കാരിക സമ്മേളനത്തോടെ സമാപിക്കും. സമ്മേളനം സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉത്ഘാടനം ചെയ്യും.

ഷാഫി പറമ്പിൽ എം.പി. മുഖ്യാതിഥിയാവും. തുടർന്ന് രാത്രി എട്ടിന് പ്രശസ്ത ഗായിക സിതാര നയിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് അരങ്ങേറും ജില്ലാ തല ചിത്രരചന, മെഡിക്കൽ ക്യാമ്പ് എന്നിവ ഇതിനകം നടത്തി.

നാട്ടിലെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആടി പാടുന്ന  പ്രത്യേക കലാ വിരുന്ന് ഒളവിലം രാമകൃഷ്ണ മൈതാനിയിൽ നാളെ നടക്കും.

കക്ഷി രാഷ്ടിയ, ജാതി, മത, ദേദമില്ലാതെ ഒത്തുചേരുന്ന ഒളവിലം ദേശവാസികളായ ഒരു കൂട്ടം യുവാക്കളാണ് 3 ദിസങ്ങളായി ഇത്തവണയും ഒളവിലം ഫെസ്റ്റ് ഒരുക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

  ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി രണ്ട് വർഷം മുൻപ് നടത്തിയ ഒളവിലം ഫെസ്റ്റ് വൻ വിജയമായിരുന്നു. അന്ന് മുതൽ ഒളവിലത്ത് ലഹരി  വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ശ്രദ്ധേയമായ കുറവു വന്നു.

ഇതിൽ നിന്നുള്ള പ്രചോദനമാണ് ഇത്തവണയും അതേ പ്രമേയത്തിൽ പരിപാടികൾ നടത്താൻ പ്രേരണയായതെന്ന് സംഘാടക സമിതി ചെയർമാൻ ജി. ലിജീഷ്, ജോ. കൺവീനർ എം.എ.റോഷിൻ, ട്രഷറർ കെ. ധർമിത് എന്നിവർ തലശേരിയിൽ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/283066/sithara-krishnakumars-mega-music-event-at-olavilam-fest-on-monday-speaker-adv-a-n-shamseer-and-mp-shafi-parambil-will-participate-in-the-closing-ceremony)