---
title: "കണ്ണൂരിൽ അദ്ധ്യാപകൻ തൂങ്ങിമരിച്ചു"
english_title: "Teacher hangs himself in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/282841/teacher-hangs-himself-in-kannur"
published_at: "2025-04-11T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f90fe568e3d_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ അദ്ധ്യാപകൻ തൂങ്ങിമരിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ കടമ്പൂർ ഹയർ സെക്കൻ്ററി സ്‌കൂൾ അദ്ധ്യാപകനായ ചെമ്പിലോട് സാരംഗയിൽ പി പി ബിജു വിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.

## Article Content

കണ്ണൂർ: കണ്ണൂർ കടമ്പൂർ ഹയർ സെക്കൻ്ററി സ്‌കൂൾ അദ്ധ്യാപകനായ ചെമ്പിലോട് സാരംഗയിൽ പി പി ബിജു വിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.

ഇന്ന് കാലത്താണ് വീടിൻ്റെ മുകൾ നിലയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. പരിയാരം സ്വദേശിയായ ബിജു നേരത്തെ പോലീസിലായിരുന്നു.

പിന്നീടാണ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. ആറ്റഡപ്പ എൽ പി സ്‌കൂൾ അദ്ധ്യാപിക ശുഭയാണ് ഭാര്യ. മക്കൾ : നിഹാര, നൈനിക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/282841/teacher-hangs-himself-in-kannur)