---
title: "ഇരിക്കൂർ ചാലോട് ഭാഗത്ത്‌ വൻ മയക്കുമരുന്ന് വേട്ട ; 16.817 ഗ്രാം മെത്താ ഫിറ്റാമിറ്റാമിനുമായി രണ്ട് യുവാക്കൾ  കുത്തുപറമ്പ് എക്‌സൈസിൻ്റെ പിടിയിൽ"
english_title: "Huge drug bust in Irikkur Chalode area; Two youths arrested by Kuthuparamba Excise with 16.817 grams of methamphetamine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/282389/huge-drug-bust-in-irikkur-chalode-area-two-youths-arrested-by-kuthuparamba-excise-with-16817-grams-of-methamphetamine"
published_at: "2025-04-09T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f65eba51601_Untitled-4_copy.jpg"
keywords: []
---

# ഇരിക്കൂർ ചാലോട് ഭാഗത്ത്‌ വൻ മയക്കുമരുന്ന് വേട്ട ; 16.817 ഗ്രാം മെത്താ ഫിറ്റാമിറ്റാമിനുമായി രണ്ട് യുവാക്കൾ  കുത്തുപറമ്പ് എക്‌സൈസിൻ്റെ പിടിയിൽ

> **Lead Summary:**  കുത്തുപറമ്പ് :കുത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ ചാലോട് ഭാഗത്ത്‌ നാഗവളവ് - എളമ്പാറക്ക് സമീപം വെച്ച് ഇന്ന് പുലർച്ചെ 3 മണിക്ക് നടത്തിയ പരിശോധനയിൽ 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിലായി.

## Article Content

 കുത്തുപറമ്പ് :കുത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ ചാലോട് ഭാഗത്ത്‌ നാഗവളവ് - എളമ്പാറക്ക് സമീപം വെച്ച് ഇന്ന് പുലർച്ചെ 3 മണിക്ക് നടത്തിയ പരിശോധനയിൽ 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിലായി.

വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് ആഷിക്ക്(26), മുഴപ്പിലങ്ങാട്ട്, കുളം ബസാർ ഇ.എം.എസ് റോഡിൽ KENS ൽ മുഹമ്മദ് ഫാഹിം (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികളെ തുടർ നടപടികൾക്കായി പിണറായി എക്‌സൈസ് റേഞ്ച്‌ ഓഫീസിൽ ഹാജരാക്കി.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും, കൂത്ത്പറമ്പ എക്സൈസ് സർക്കിൾ, കണ്ണൂർ എക്സൈസ് ഇന്റലിജൻസ് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്, ജലീഷ്, എന്നിവർക്കൊപ്പം സുഹൈൽ, എൻ.രജിത്ത്, സി. അജിത്ത്, എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ, കെ.ഉത്തമൻ, കൂത്ത്പറമ്പ റെയിഞ്ചിലെ കെ. അശോകൻ, സി.ഹരികൃഷ്ണൻ, സോൾദേവ്, കൂത്ത്പറമ്പ സർക്കിൾ ഓഫിസിലെ യു.ഷാജി, പി.പ്രമോദൻ, സതീഷ് വിളങ്ങോട്ട് ഞാലിൽ, ബിനീഷ്, സി.പി ഷാജി, ബിജു, എന്നിവരോടൊപ്പം പോലീസ് എ.ടി.എസ് സ്ക്വാഡും പ്രതികളെ പിടിക്കൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/282389/huge-drug-bust-in-irikkur-chalode-area-two-youths-arrested-by-kuthuparamba-excise-with-16817-grams-of-methamphetamine)