---
title: "മംഗളൂരുവിൽ വാഹനാപകടം; പിണറായി സ്വദേശിയായ  യുവാവ് ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം"
english_title: "Road accident in Mangaluru; Two people including a youth from Kannur die tragically"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/282290/road-accident-in-mangaluru-two-people-including-a-youth-from-kannur-die-tragically"
published_at: "2025-04-09T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f5f8b9cc1f0_67f5f0273e331_4655.jpg"
keywords: []
---

# മംഗളൂരുവിൽ വാഹനാപകടം; പിണറായി സ്വദേശിയായ  യുവാവ് ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** മംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. പിണറായി പാറപ്രം ശ്രീജിത്ത്- ബിന്ദു ദമ്പതികളുടെ മകൻ സങ്കീർത്, കാസർകോട് കയ്യൂർ പലോത്തെ കെ. ബാബുവിന്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.

## Article Content

മംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. പിണറായി പാറപ്രം ശ്രീജിത്ത്- ബിന്ദു ദമ്പതികളുടെ മകൻ സങ്കീർത്, കാസർകോട് കയ്യൂർ പലോത്തെ കെ. ബാബുവിന്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.

സഹയാത്രികനായ മറ്റൊരു വിദ്യാർഥി ഷിബി ശ്യാമിനാണ് പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാർഥികളാണ് മൂവരും. ദേശീയപാത 66ൽ ​കെ.പി.ടിക്ക് സമീപം ചൊവ്വാഴ്ച പുലർച്ച 2.50നാണ് അപകടം.

ബുള്ളറ്റ് ബൈക്കിൽ കുന്തികന ഭാഗത്തുനിന്ന് കെ.പി.ടി ഭാഗത്തേക്ക് മൂവരും സഞ്ചരിക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുമറിയുകയായിരുന്നു.

സ​ങ്കേതും ധനുർവേദും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ഷിബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് അമിതവേഗത്തിലായിരുന്നെന്നും ആരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

കദ്രി ട്രാഫിക് പൊലീസ് കേ​സെടുത്തു. യഥുർനാഥാണ് മരിച്ച ധനുർവേദിന്റെ സഹോദരൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/282290/road-accident-in-mangaluru-two-people-including-a-youth-from-kannur-die-tragically)