---
title: "ഷഹബാസ് വധക്കേസ്: പ്രതികളായ ആറുവിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്"
english_title: "Shahbaz murder case: Verdict on bail plea of ​​six accused students today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/282011/shahbaz-murder-case-verdict-on-bail-plea-of-six-accused-students-today"
published_at: "2025-04-08T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f48746a7f48_67f4788a1897c_shahabas.jpg"
keywords: []
---

# ഷഹബാസ് വധക്കേസ്: പ്രതികളായ ആറുവിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

> **Lead Summary:** താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊലപാതക കേസിലെ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക.

## Article Content

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊലപാതക കേസിലെ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക.

കേസിൽ കുട്ടികൾക്ക് ജാമ്യം നൽകിയാൽ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് പോകാൻ സാധ്യത ഉണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ ഈ കേസിൽ കുറ്റാരോപിരായവർക്ക് ജാമ്യം നൽകരുത് എന്നുമാണ് ഷഹബാസിൻ്റെ കുടുംബത്തിൻ്റെ വാദം.

കൊലപാതക ശേഷം വിദ്യാർഥികൾ തമ്മിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/282011/shahbaz-murder-case-verdict-on-bail-plea-of-six-accused-students-today)