---
title: "എം.ഡി.എം.എ കൊണ്ടുവന്നത് എക്സൈസുകാർ,  എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ല';  ഫേസ്ബുക്ക് ലൈവുമായി ലഹരിക്കേസിൽ പിടിയിലായ  കണ്ണൂർ സ്വദേശിനി  റഫീന"
english_title: "'Excise officials brought MDMA, why weren't they remanded'; Kannur native Rafeena, who was arrested in a drug case with a Facebook live"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/281828/excise-officials-brought-mdma-why-werent-they-remanded-kannur-native-rafeena-who-was-arrested-in-a-drug-case-with-a-facebook-live"
published_at: "2025-04-07T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f3633de654e_Untitled-1_copy.jpg"
keywords: []
---

# എം.ഡി.എം.എ കൊണ്ടുവന്നത് എക്സൈസുകാർ,  എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ല';  ഫേസ്ബുക്ക് ലൈവുമായി ലഹരിക്കേസിൽ പിടിയിലായ  കണ്ണൂർ സ്വദേശിനി  റഫീന

> **Lead Summary:** എം.ഡി.എം.എയുമായി സുഹൃത്തുക്കളോടൊപ്പം ലോഡ്‌ജിൽ നിന്ന് പിടിയിലായ യുവതി എക്സൈസിനെതിരെ ആരോപണവുമായി രംഗത്ത്

## Article Content

എം.ഡി.എം.എയുമായി സുഹൃത്തുക്കളോടൊപ്പം ലോഡ്‌ജിൽ നിന്ന് പിടിയിലായ യുവതി എക്സൈസിനെതിരെ ആരോപണവുമായി രംഗത്ത്

തന്റെ കൈയിൽ നിന്ന് ലഹരി പിടിച്ചിട്ടില്ലെന്നും എക്സൈസുകാർ സാധനം കൊണ്ടുവന്ന് വെച്ചിട്ട് ഇവിടെ നിന്ന് കിട്ടിയെന്ന് പറയുകയായിരുന്നെന്നും പ്രതികളിലൊരാളായ ഇരിക്കൂർ സ്വദേശി റഫീന (24) പറഞ്ഞു.

കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ തന്നെ പിടിച്ചതെന്നും കേസെടുത്തെങ്കിൽ എന്തുകൊണ്ട് തന്നെ റിമാൻഡ് ചെയ്യാൻ അവർ തയാറായില്ലെന്നും റഫീന ചോദിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ ലൈവ് വിഡിയോ ചെയ്‌തായിരുന്നു റഫീനയുടെ മറുപടി. റൂമിൽ എക്സൈസുകാർ വരുന്ന സമയത്ത് സി.സി.ടി.വി മുഴുവൻ ഓഫാക്കിയത് എന്തിനാണെന്നും എക്സൈസുകാരുടെ ഭാഗത്ത് തെറ്റുള്ളത് കൊണ്ടാണ് തന്നെ ഒന്നും ചെയ്യാനാകാതിരുന്നതെന്നും റഫീന പറഞ്ഞു.

> "കുറേ പേർ കമൻ്റ് ഇട്ടിട്ടുണ്ട് ഞാൻ ജയിലാണ് എന്നൊക്കെ. എനിക്ക് ആരേം ഫെയ്‌സ് ചെയ്യാൻ മടിയില്ല. കാരണം ഞാൻ തെറ്റൊന്നും ചെയ്‌തിട്ടില്ല. ഞാൻ എന്റെ വീട്ടിൽ തന്നെയുണ്ട്, എങ്ങും പോയിട്ടില്ല. ലോഡ്‌ജിൽ നിന്നാണ് പിടിച്ചതെന്ന് പറയുന്നു.

ധർമ്മശാലയിലുള്ള പൊളാരിഷ് എന്നു പറഞ്ഞ റൂമാണ് അത്. ആ റൂമിന്റെ പേരു പോലും പറയാൻ ഇവർക്ക് പേടിയാണ്. ആ റൂമിൽ എക്സൈസുകാരു വരുന്ന സമയത്ത് സി.സി.ടി.വി മുഴുവൻ ഓഫായി, എന്തിനാ അത് ഓഫാക്കിയത്.

എക്സൈസുകാര് വന്ന് അവര് തന്നെ സാധനം വച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു. എന്നെ ജയിലിൽ കൊണ്ടുപോയാൽ അവരുടെ ഭാഗത്ത് ഒരുപാട് തെറ്റുണ്ട്. അതുകൊണ്ടാണ് അവർ എന്നെ ഒന്നും ചെയ്യാത്തത്. ഇവർക്ക് വേണ്ടത് എന്നെ പരമാവധി നാറ്റിക്കുകയാണ്. എന്റെ ഭാഗത്ത് തെറ്റില്ലാത്തതുകൊണ്ട് എനിക്ക് ഭയമില്ലെന്നും റഫീന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/281828/excise-officials-brought-mdma-why-werent-they-remanded-kannur-native-rafeena-who-was-arrested-in-a-drug-case-with-a-facebook-live)