---
title: "ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "Young man dies in bike-lorry collision"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279557/young-man-dies-in-bike-lorry-collision"
published_at: "2025-03-28T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e643f7e5f94_tgtgtgtg.jpg"
keywords: []
---

# ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** മംഗളൂരു കുടക് മടിക്കേരിക്ക് സമീപം കടകേരി ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്കും ലോറിയും കൂട്ടിയിടിച്ച് കക്കാബെ സ്വദേശി കെ ശരതാണ് മരിച്ചത്.

## Article Content

മംഗളൂരു കുടക് മടിക്കേരിക്ക് സമീപം കടകേരി ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്കും ലോറിയും കൂട്ടിയിടിച്ച് കക്കാബെ സ്വദേശി കെ ശരതാണ് മരിച്ചത്.

മടിക്കേരി-മംഗളൂരു ഹൈവേയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത് ലോറിയുടെ ടയറിന്റെ അടിയിൽപ്പെടുകയായിരുന്നു. തലയിലൂടെ ലോറി കയറിയിറങ്ങിയാണ് ശരത് മരിച്ചത്. മടിക്കേരി റൂറൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279557/young-man-dies-in-bike-lorry-collision)