---
title: "കണ്ണൂരിൽ നായകളുടെ നിർത്താതെയുള്ള കുര കേട്ട് പുറത്തിറങ്ങിയ ഗൃഹനാഥനെ  കാട്ടുപന്നി അക്രമിച്ചു ; ഗുരുതര പരിക്ക്"
english_title: "A wild boar attacked a householder in Kannur who went out after hearing the incessant barking of dogs; seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279494/a-wild-boar-attacked-a-householder-in-kannur-who-went-out-after-hearing-the-incessant-barking-of-dogs-seriously-injured"
published_at: "2025-03-28T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e60be170996_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിൽ നായകളുടെ നിർത്താതെയുള്ള കുര കേട്ട് പുറത്തിറങ്ങിയ ഗൃഹനാഥനെ  കാട്ടുപന്നി അക്രമിച്ചു ; ഗുരുതര പരിക്ക്

> **Lead Summary:** കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്ത് വീട്ടുപറമ്പിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പനങ്കാവ് സുധീർ സദനത്തിൽ എം.പി. സുധീറിനാണ് കുത്തേറ്റത്. ഇരുകാലുകൾക്കും മുറിവുകളോടെ കണ്ണുരിലെ സ്വകാര്യആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്ത് വീട്ടുപറമ്പിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പനങ്കാവ് സുധീർ സദനത്തിൽ എം.പി. സുധീറിനാണ് കുത്തേറ്റത്. ഇരുകാലുകൾക്കും മുറിവുകളോടെ കണ്ണുരിലെ സ്വകാര്യആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

നായ്ക്കളുടെ നിർത്താതെയുള്ള കുരകേട്ട് വീട്ടിന് പിറകിലെത്തിയപ്പോഴായിരുന്നു സുധീറിനെ പന്നി ആക്രമിച്ചത്. വീടിൻ്റെ മതിൽ ചാടിക്കടന്നാണ് എത്തിയത്. സുധീറിനെ കുത്തിയ ശേഷവും രണ്ടുമണിക്കൂറോളം പന്നി വിട്ടുപറമ്പിൽ തന്നെയുണ്ടായി രുന്നു. നാട്ടുകാർ കൂടിയപ്പോൾ പറമ്പിൻ്റെ അതിരിലെ മുള്ളുവേലിയിലൂടെ വിടവുണ്ടാക്കി പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് മുള്ളൻപന്നിയുടെ ശല്യമുണ്ടെ ങ്കിലും കാട്ടുപന്നികളെ കണ്ടിട്ടില്ലെന്ന് സുധീർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279494/a-wild-boar-attacked-a-householder-in-kannur-who-went-out-after-hearing-the-incessant-barking-of-dogs-seriously-injured)