---
title: "മാക്കൂട്ടത്ത് വാഹനാപകടം : മാക്കൂട്ടം റെയ്ഞ്ചർ ഓഫീസർക്ക് ഗുരുതര പരിക്ക്"
english_title: "Makkoottam Ranger Officer seriously injured in road accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279291/makkoottam-ranger-officer-seriously-injured-in-road-accident"
published_at: "2025-03-27T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e4e8e957be5_cxcxcxc.jpg"
keywords: []
---

# മാക്കൂട്ടത്ത് വാഹനാപകടം : മാക്കൂട്ടം റെയ്ഞ്ചർ ഓഫീസർക്ക് ഗുരുതര പരിക്ക്

> **Lead Summary:** ഇരിട്ടി : മാക്കൂട്ടം റെയിഞ്ച് ഓഫീസർ മാദവ് ദെഡഗുടുകി ന്റെ വാഹനംഇന്ന് രാവിലെ 8. 30 ഓടെ കൂട്ടുപുഴക്ക് അടുത്ത വളവുപാറയിൽ അപകടത്തിൽപ്പെട്ടു. വള്ളിത്തോട് നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു റേഞ്ചറുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എതിശയിൽ വന്നിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു .

## Article Content

ഇരിട്ടി : മാക്കൂട്ടം റെയിഞ്ച് ഓഫീസർ മാദവ് ദെഡഗുടുകി ന്റെ വാഹനംഇന്ന് രാവിലെ 8. 30 ഓടെ കൂട്ടുപുഴക്ക് അടുത്ത വളവുപാറയിൽ അപകടത്തിൽപ്പെട്ടു. വള്ളിത്തോട് നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു റേഞ്ചറുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എതിശയിൽ വന്നിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു .

ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ റെയിഞ്ചറെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ റെയിഞ്ചറുടെ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു . വാഹനത്തിൽ കുടുങ്ങിയ റേഞ്ചറെ പോലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് വെളിയിൽ എടുത്തത്. ലോറിയിലെ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളിത്തോടുള്ള ജിമ്മിലെ പരിശീലനത്തിന് ശേഷം തിരിച്ചു പോകുമ്പോഴാണ് റേഞ്ചേറുടെ വാഹനം അപകടത്തിൽപ്പെടുന്നത്.

അപകടം നടക്കുമ്പോൾ റേഞ്ചർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട റേഞ്ചറുടെ വാഹനം ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകട സമയത്ത് ലോറിക്ക് പിന്നിൽ ഉണ്ടായിരുന്ന മറ്റൊരു കാറും ലോറിക്ക് പിന്നിൽ പിടിച്ചതിൽ കാരണം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർഫോഴ്സും പോലീസും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനം റോഡിൽനിന്ന് മാറ്റുന്നതുവരെ തലശ്ശേരി മൈസൂര് അന്തർസംസ്ഥാന പാതയിൽ അരമണിക്കൂറോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇരിട്ടി എസ് ഐ മാരായ കെ. ഷറഫുദ്ദീൻ, ടി. ഷാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ തോമസ് ജോസഫ്, മഹേഷ്, ഫയർഫോഴ്സ് ഓഫീസർമാരായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ബെന്നി ദേവസ്യ, എൻ.ജി. അശോകൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു പി കെ ധനീഷ്, സി.വി. സൂരജ്, കെ.വി. തോമസ്, എൻ.ജെ. അനു, ഹോം ഗാർഡ് മാരായ വി. രമേശൻ, പി. രവീന്ദ്രൻ, പി. അനീഷ് എന്നിവർ പങ്കെടുത്തു.

ഇരിട്ടി : മാക്കൂട്ടം റെയിഞ്ച് ഓഫീസർ മാദവ് ദെഡഗുടുകി ( 36)ന്റെ വാഹനംഇന്ന് രാവിലെ 8. 30 ഓടെ കൂട്ടുപുഴക്ക് അടുത്ത വളവുപാറയിൽ അപകടത്തിൽപ്പെട്ടു. വള്ളിത്തോട് നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു റേഞ്ചറുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എതിശയിൽ വന്നിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു .

ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ റെയിഞ്ചറെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ റെയിഞ്ചറുടെ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു . വാഹനത്തിൽ കുടുങ്ങിയ റേഞ്ചറെ പോലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് വെളിയിൽ എടുത്തത്. ലോറിയിലെ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളിത്തോടുള്ള ജിമ്മിലെ പരിശീലനത്തിന് ശേഷം തിരിച്ചു പോകുമ്പോഴാണ് റേഞ്ചേറുടെ വാഹനം അപകടത്തിൽപ്പെടുന്നത്.

അപകടം നടക്കുമ്പോൾ റേഞ്ചർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട റേഞ്ചറുടെ വാഹനം ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകട സമയത്ത് ലോറിക്ക് പിന്നിൽ ഉണ്ടായിരുന്ന മറ്റൊരു കാറും ലോറിക്ക് പിന്നിൽ പിടിച്ചതിൽ കാരണം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർഫോഴ്സും പോലീസും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനം റോഡിൽനിന്ന് മാറ്റുന്നതുവരെ തലശ്ശേരി മൈസൂര് അന്തർസംസ്ഥാന പാതയിൽ അരമണിക്കൂറോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇരിട്ടി എസ് ഐ മാരായ കെ. ഷറഫുദ്ദീൻ, ടി. ഷാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ തോമസ് ജോസഫ്, മഹേഷ്, ഫയർഫോഴ്സ് ഓഫീസർമാരായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ബെന്നി ദേവസ്യ, എൻ.ജി. അശോകൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു പി കെ ധനീഷ്, സി.വി. സൂരജ്, കെ.വി. തോമസ്, എൻ.ജെ. അനു, ഹോം ഗാർഡ് മാരായ വി. രമേശൻ, പി. രവീന്ദ്രൻ, പി. അനീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279291/makkoottam-ranger-officer-seriously-injured-in-road-accident)