---
title: "മൊകേരി പ്രവാസി കൂട്ടായ്മ അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കും. ; സംഘാടക സമിതി യോഗം നടന്നു."
english_title: "Mokeri Pravasi Kotaayma will organize an All India Volleyball Tournament. ; Organizing committee meeting held."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/278662/mokeri-pravasi-kotaayma-will-organize-an-all-india-volleyball-tournament-organizing-committee-meeting-held"
published_at: "2025-03-24T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e101c1aa8c4_vyyyyyyy.jpg"
keywords: []
---

# മൊകേരി പ്രവാസി കൂട്ടായ്മ അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കും. ; സംഘാടക സമിതി യോഗം നടന്നു.

> **Lead Summary:** മൊകേരി :മൊകേരി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ മെയ് അഞ്ച് മുതല്‍ 11 വരെ അഖിലേന്ത്യാ വോളിബോള്‍ ചാമ്പ്യന്ഷിപ്പ് മൊകേരിയിൽ ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു. സംഘാടക രൂപീകരണ യോഗം മൊകേരി പഞ്ചായത്ത് ഹാളിൽ കെ.പി. മോഹനൻ എം.എൽ എ ഉദ്ഘാടനം ചെയ്തു വി.പി നിയാസ് അധ്യക്ഷനായി.

## Article Content

മൊകേരി :മൊകേരി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ മെയ് അഞ്ച് മുതല്‍ 11 വരെ അഖിലേന്ത്യാ വോളിബോള്‍ ചാമ്പ്യന്ഷിപ്പ് മൊകേരിയിൽ ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു. സംഘാടക രൂപീകരണ യോഗം മൊകേരി പഞ്ചായത്ത് ഹാളിൽ കെ.പി. മോഹനൻ എം.എൽ എ ഉദ്ഘാടനം ചെയ്തു വി.പി നിയാസ് അധ്യക്ഷനായി.

ജയ്സൽ കൊട്ടോ റാൻ സ്വാഗതം പറഞ്ഞു.

മൊകേരി പഞ്ചായത്ത് പ്രസിഡൻ്റ് പി വൽസൻ പാനൂർ എസ്. ഐ. സുഭാഷ് ബാബു എന്നിവർ മുഖ്യാതിഥികളായി. കെ.ഇ. കുഞ്ഞബ്ദുള്ള ഹരിദാസ് മൊകേരി,പ്രദീപൻ മൊകേരി, അസീസ് കോങ്ങാടൻ,

പ്രസാദ് വള്ളങ്ങാട്, നാസർ കൂരാറ ,കെ. കുമാരൻ വി.പി. റഫീഖ്, പി.പി. രമേശൻ, എം.സി.വി . ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

മൊകേരിയില്‍ ഒരു ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊകേരി വോളി 2025 സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രമുഖരായ എട്ട് ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കസ്റ്റംസ്, ഐഒബി, കേരള പോലീസ്, കെ എസ് ഇ ബി, ബിപിസിഎല്‍, ടീം മൊകേരി എന്നീ ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുക. മുഖ്യ രക്ഷാധികാരികളായി ഷാഫി പറമ്പിൽ എം.പി. കെ.പി. മോഹനൻ എം.എൽ. എ,സൈനുൽ ആബിദീൻ സ ഫാരി എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു.

മൊകേരി പഞ്ചായത്ത് പ്രസിഡൻ്റ് പി. വൽസ നെ ചെയർമാനായും നൗഫൽ മൊകേരിയെ കൺവീനറായും അനസ് മൊകേരി യെ ട്രഷററായുയുള്ള കമ്മിറ്റിക്ക് രൂപം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/278662/mokeri-pravasi-kotaayma-will-organize-an-all-india-volleyball-tournament-organizing-committee-meeting-held)