---
title: "കൊടും ചൂടിന് ആശ്വാസം; സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും"
english_title: "Relief from the scorching heat; Summer rains to continue in the state today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/278634/relief-from-the-scorching-heat-summer-rains-to-continue-in-the-state-today"
published_at: "2025-03-24T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e0ea190c896_nhnhnhnhnh.jpg"
keywords: []
---

# കൊടും ചൂടിന് ആശ്വാസം; സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും

> **Lead Summary:** കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും. കേരളത്തിൽ ഇന്ന് മുതൽ വരുന്ന 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

## Article Content

കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും. കേരളത്തിൽ ഇന്ന് മുതൽ വരുന്ന 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

അതിനിടെ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന തോതിലാണ്. ഇടുക്കി -മൂന്നാർ, കൊല്ലം -കൊട്ടാരക്കര തുടങ്ങിയ ഇടങ്ങളിൽ യുവി ഇൻഡക്സ് ഉയർന്ന് നിൽക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയിലിൽ ഏൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/278634/relief-from-the-scorching-heat-summer-rains-to-continue-in-the-state-today)