---
title: "ചമ്പാട് അരയാക്കൂലിൽ സി.പി.എം നേതാക്കളെ ലഹരി മാഫിയ ഭീഷണിപ്പെടുത്തിയ സംഭവം ; വ്യാപക പ്രതിഷേധം"
english_title: "Drug mafia threatens CPM leaders in Chambad Arayakul; Widespread protests"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/278466/drug-mafia-threatens-cpm-leaders-in-chambad-arayakul-widespread-protests"
published_at: "2025-03-23T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dfc07baf29d_nunununuunn.jpg"
keywords: []
---

# ചമ്പാട് അരയാക്കൂലിൽ സി.പി.എം നേതാക്കളെ ലഹരി മാഫിയ ഭീഷണിപ്പെടുത്തിയ സംഭവം ; വ്യാപക പ്രതിഷേധം

> **Lead Summary:** ചമ്പാട്:സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറി കെ.ജയരാജൻ, വാർഡംഗം കെ.ബിജു ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ലഹരി മാഫിയ സംഘം ഭീഷണി മുഴക്കിയതായി പരാതി.

## Article Content

ചമ്പാട്:സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറി കെ.ജയരാജൻ, വാർഡംഗം കെ.ബിജു ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ലഹരി മാഫിയ സംഘം ഭീഷണി മുഴക്കിയതായി പരാതി.

ചമ്പാട് അരയാക്കൂലിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ലഹരിക്കെതിരെ ജാഗ്രത പരേഡ് സംഘടിപ്പിച്ചിരു ന്നു. പരേഡിനു ശേഷമാണ് ഭീഷണിയുമായി സംഘം രംഗത്തെ ത്തിയത്.

ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. രവീന്ദ്രൻ, പി.മനോജ്, കെ.ഇ. മോഹനൻ, സി.പി.അനീഷ്, എന്നിവർക്കെതിരെ ജെ. ബിജുവിന്റെ നേതൃത്വത്തിൽ കൊലവിളി നടത്തിയെന്നാണ് സിപിഎം ആരോപണം.

കഴിഞ്ഞ ദിവസം ചമ്പാട് മേഖലയിലെ 4 യുവാക്കളെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവുമായ യുവാക്കൾ അറസ്റ്റ‌ിലായ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ ജാഗ്രത പരേഡ് നടത്തിയത്. എക്സൈസിനു വിവരം നൽകി യത് സിപിഎം നേതാക്കളാണെ ന്ന് ആരോപിച്ചായിരുന്നു ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. ജില്ലാ പൊലീസ് കമ്മീഷണർക്കു പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/278466/drug-mafia-threatens-cpm-leaders-in-chambad-arayakul-widespread-protests)