---
title: "ഇരിട്ടിയിൽ ബൈക്കിൽ മദ്യക്കടത്ത് ; യുവാവ് അറസ്റ്റിൽ"
english_title: "Youth arrested for smuggling liquor on bike in Iritti"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/278189/youth-arrested-for-smuggling-liquor-on-bike-in-iritti"
published_at: "2025-03-22T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de4a5db539f_Untitled-1_copy.jpg"
keywords: []
---

# ഇരിട്ടിയിൽ ബൈക്കിൽ മദ്യക്കടത്ത് ; യുവാവ് അറസ്റ്റിൽ

> **Lead Summary:** ഇരിട്ടി: ബൈക്കിൽ മദ്യം കടത്തിയ യുവാവിനെ ഇരിട്ടി റെയിഞ്ച് എക്സൈസ് സംഘം പിടികൂടി. ചാവശേരി പറയനാടെ തുടിക്കാട് കുന്നുമ്മൽ വീട്ടിൽ എ. മഹേഷിനെ ആണ് പ്രിവൻറിവ് ഓഫീസർ പി.വി സുലൈമാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

ഇരിട്ടി: ബൈക്കിൽ മദ്യം കടത്തിയ യുവാവിനെ ഇരിട്ടി റെയിഞ്ച് എക്സൈസ് സംഘം പിടികൂടി. ചാവശേരി പറയനാടെ തുടിക്കാട് കുന്നുമ്മൽ വീട്ടിൽ എ. മഹേഷിനെ ആണ് പ്രിവൻറിവ് ഓഫീസർ പി.വി സുലൈമാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ബൈക്കിൽ കടത്തിയ 12 കുപ്പി വിദേശമദ്യം ഇയാളിൽ നിന്ന് പിടികൂടി. നേരത്തെയും മദ്യവിൽപ്പനയുൾപ്പെടെ നടത്തിയതിന് ഇയാൾ പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു.

ഇരിട്ടി താന്തോട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മഹേഷ് പിടിയിലായത്. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷൈബി കുര്യൻ, സിവിൽ ഓഫീസർമാ രായ പി.ജി അഖിൽ, കെ.കെ രാഗിൽ, സി.വി പ്രജിൽ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/278189/youth-arrested-for-smuggling-liquor-on-bike-in-iritti)