---
title: "കണ്ണൂരിൽ 33 ഗ്രാം കഞ്ചാവുമായി വിൽപ്പനക്കാരനായ  യുവാവ് പിടിയിൽ ; ഫോണിലേക്ക് നിരന്തരം വന്ന  വിളികളെ പിന്തുടർന്ന പൊലീസ് വിദ്യാർത്ഥികളടക്കം 20 ഓളം പേരെ കൂടി പിടികൂടി"
english_title: "A young man selling cannabis with 33 grams was arrested in Kannur; Police, who followed up on the constant calls to his phone, arrested about 20 more people, including students."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/278033/a-young-man-selling-cannabis-with-33-grams-was-arrested-in-kannur-police-who-followed-up-on-the-constant-calls-to-his-phone-arrested-about-20-more-people-including-students"
published_at: "2025-03-21T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd36e333244_Untitled-6_copy.jpg"
keywords: []
---

# കണ്ണൂരിൽ 33 ഗ്രാം കഞ്ചാവുമായി വിൽപ്പനക്കാരനായ  യുവാവ് പിടിയിൽ ; ഫോണിലേക്ക് നിരന്തരം വന്ന  വിളികളെ പിന്തുടർന്ന പൊലീസ് വിദ്യാർത്ഥികളടക്കം 20 ഓളം പേരെ കൂടി പിടികൂടി

> **Lead Summary:** **കണ്ണൂർ : **33 ഗ്രാം കഞ്ചാവുമായി പിടിയിലായ യുവാവിന്റെ ഫോണിലേക്കെത്തിയ വിളിയെ ത്തുടർന്ന് പോലീസ് 20 ഓളം പേരെ കൂടി പിടികൂടി. ചിറക്കൽ ഓണപ്പറമ്പ് വാടി ഹൗസിൽ കെ. വിജിലിനെയാണ് കഞ്ചാവ് സഹിതം കഴിഞ്ഞ ദിവസം കാട്ടാമ്പള്ളിയിൽ വച്ച് മയ്യിൽ സി.ഐ: പി.സി. സഞ്ജയ്കുമാർ പിടികൂടിയത്.

## Article Content

**കണ്ണൂർ : **33 ഗ്രാം കഞ്ചാവുമായി പിടിയിലായ യുവാവിന്റെ ഫോണിലേക്കെത്തിയ വിളിയെ ത്തുടർന്ന് പോലീസ് 20 ഓളം പേരെ കൂടി പിടികൂടി. ചിറക്കൽ ഓണപ്പറമ്പ് വാടി ഹൗസിൽ കെ. വിജിലിനെയാണ് കഞ്ചാവ് സഹിതം കഴിഞ്ഞ ദിവസം കാട്ടാമ്പള്ളിയിൽ വച്ച് മയ്യിൽ സി.ഐ: പി.സി. സഞ്ജയ്കുമാർ പിടികൂടിയത്.

വളപട്ടണം പോലീസ് സ്റ്റേഷനിൽ അഞ്ചും മയ്യിൽ, പഴയങ്ങാടി പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസിലും വീതം പ്രതിയാണ് ഇയാൾ. പിടിയിലായതിന് പിറകെ തന്നെ വിജിലിന്റെ ഫോണുകളിലേക്ക് നിരവധി വിളികളെത്തി.

കഞ്ചാവ് കൈവശമുണ്ടോയെന്ന് ചോദിച്ചാണ് വിളികൾ മുഴുവൻ. വിളിച്ചവരിൽ വിദ്യാർത്ഥികൾ വരെയുണ്ടായിരുന്നു. ഇതോടെ പോലീസ് വിജിലിനെക്കൊണ്ട് വിളിച്ചവർക്ക് മറുപടി നൽകിപ്പിച്ചു. വിളിച്ചവരോട് നിശ്ചിത സ്ഥലങ്ങളിലേക്ക് വരാൻ പറഞ്ഞു. ഇതനുസരിച്ച് മയ്യിൽ ടൗൺ, കുറ്റ്യാട്ടൂർ, നാറാത്ത്, കണ്ണാടിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെത്തിയ 20 ഓളം പേരെയാണ് പോലീസ് പൊക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/278033/a-young-man-selling-cannabis-with-33-grams-was-arrested-in-kannur-police-who-followed-up-on-the-constant-calls-to-his-phone-arrested-about-20-more-people-including-students)