---
title: "പാനൂരിൽ ജനവാസ കേന്ദ്രത്തിൽ ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചു കൊന്നു"
english_title: "Wild boars threatening a human settlement in Panur were shot dead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/277995/wild-boars-threatening-a-human-settlement-in-panur-were-shot-dead"
published_at: "2025-03-21T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd1bae363da_Untitled-5_copy.jpg"
keywords: []
---

# പാനൂരിൽ ജനവാസ കേന്ദ്രത്തിൽ ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചു കൊന്നു

> **Lead Summary:** പാനൂർ: പാനൂർ നഗരസഭയിലെ സൗത്ത് അണിയാരം ജനവാസ കേന്ദ്രത്തിൽ വ്യാപകമായി കൃഷി നശിപ്പിച്ച 2 കാട്ടുപന്നികളെ നഗരസഭ നിയോഗിച്ച ഷൂട്ടറായ വിനോദ് വെടിവച്ചു കൊന്നു.

## Article Content

പാനൂർ: പാനൂർ നഗരസഭയിലെ സൗത്ത് അണിയാരം ജനവാസ കേന്ദ്രത്തിൽ വ്യാപകമായി കൃഷി നശിപ്പിച്ച 2 കാട്ടുപന്നികളെ നഗരസഭ നിയോഗിച്ച ഷൂട്ടറായ വിനോദ് വെടിവച്ചു കൊന്നു.

18, 34 വാർഡുകളിലാണ് പന്നിശല്യം ഉണ്ടായത്. നഗരസഭാധ്യക്ഷൻ കെ.പി.ഹാഷിം, സ്‌ഥിരസമിതി അധ്യക്ഷൻ ടി.കെ.ഹനീഫ എന്നിവർ സ്‌ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസവും അക്രമകാരി കളായ കാട്ടുപന്നിയെ വെടിവച്ചു കൊന്നിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/277995/wild-boars-threatening-a-human-settlement-in-panur-were-shot-dead)