---
title: "മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കുറുക്കന് തുണയായി നാട്ടുകാർ"
english_title: "Locals help fox injured in porcupine attack"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/277948/locals-help-fox-injured-in-porcupine-attack"
published_at: "2025-03-21T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd0053cf3c1_vxxxxxxxxxxxxxx.jpg"
keywords: []
---

# മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കുറുക്കന് തുണയായി നാട്ടുകാർ

> **Lead Summary:** **പാനൂർ : **മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കുറുക്കന് നാട്ടുകാർ രക്ഷകരായി. കായപ്പനച്ചി ചെറുകുളത്ത് ടി.കെ.കണ്ണൻ്റെ വീട്ടിനു മുൻപിലാണ് മുള്ളൻ പന്നിയുടെ അക്രമണത്തിൽ അവശനായ കുറുക്കനെ കണ്ടത്.

## Article Content

**പാനൂർ : **മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കുറുക്കന് നാട്ടുകാർ രക്ഷകരായി. കായപ്പനച്ചി ചെറുകുളത്ത് ടി.കെ.കണ്ണൻ്റെ വീട്ടിനു മുൻപിലാണ് മുള്ളൻ പന്നിയുടെ അക്രമണത്തിൽ അവശനായ കുറുക്കനെ കണ്ടത്.

പരിസരവാസികളായ അഹമ്മദ്, ഹരി ന്ദ്രൻ, കണ്ണൻ എന്നിവർ ചേർന്ന് വളരെ സാഹസികമായി കുറുക്കനെ രക്ഷപ്പെടുത്തി. മുള്ള് തറച്ച് വായ തുറന്ന് ഭക്ഷണം കഴിക്കാൻ പറ്റാത്ത അവശനിലയിലായിരുന്ന കുറുക്കനെ വണ്ണാറത്ത് താഴകുനി ഹരിന്ദ്ര നും, കോവുക്കൽ അഹമ്മദും പലകയിൽ ബന്ധിച്ചശേഷം കണ്ണൻ ചവണ ഉപയോഗിച്ച് മുള്ളുകൾ വലിച്ചെടുക്കുകയായിരുന്നു.

ഈ പ്രദേശത്ത് മു ള്ളൻ പന്നികൾ വ്യാപകമായി പെരുകി കൃഷി നശിപ്പിക്കുന്നു എന്ന പരാതിയുമുണ്ട്. കാലത്ത് മദ്രസയിൽ പോകുന്ന കുട്ടികൾ കാട്ടുപന്നിയെ വരെ കാണാറുമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/277948/locals-help-fox-injured-in-porcupine-attack)