---
title: "കോഴിക്കോട് ആശുപത്രിയിലെ പാർക്കിംഗിൽ ഏരിയയിൽ  നിർത്തിയിട്ട കാറിൽ നിന്ന് 40ലക്ഷം കവർന്നു ; അന്വേഷണം"
english_title: "40 lakhs stolen from a parked car in Kozhikode; The thief broke the front glass"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/277900/40-lakhs-stolen-from-a-parked-car-in-kozhikode-the-thief-broke-the-front-glass"
published_at: "2025-03-21T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dccc0d01616_police.1697912334.jpg"
keywords: []
---

# കോഴിക്കോട് ആശുപത്രിയിലെ പാർക്കിംഗിൽ ഏരിയയിൽ  നിർത്തിയിട്ട കാറിൽ നിന്ന് 40ലക്ഷം കവർന്നു ; അന്വേഷണം

> **Lead Summary:** പൂവാട്ടു പറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40.25 ലക്ഷം രൂപ കവർന്നതായി പരാതി. പൂവാട്ടുപറമ്പ് കെയർ ലാൻ്റ് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച നടത്തിയതെന്നാണ് പരാതി.

## Article Content

പൂവാട്ടു പറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40.25 ലക്ഷം രൂപ കവർന്നതായി പരാതി. പൂവാട്ടുപറമ്പ് കെയർ ലാൻ്റ് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച നടത്തിയതെന്നാണ് പരാതി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. കെഎൽ 11 ബിടി 2538 നമ്പർ കാറിലാണ് പണം സൂക്ഷിച്ചിരുന്നത്.

മാർച്ച് 19 ന് പകൽ 3.10 നും നാല് മണിക്കും ഇടയിലാണ് മോഷണം നടന്നത്. കാറിൻ്റെ മുൻവശത്തെ ഗ്ലാസ് തകർത്തായിരുന്നു മോഷണം. പണം ചാക്കിലാക്കിയാണ് കാറിൽ സൂക്ഷിച്ചതെന്ന് റഹീസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ബൈക്കിലെത്തിയ രണ്ടു പേർ ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. അതേസമയം പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/277900/40-lakhs-stolen-from-a-parked-car-in-kozhikode-the-thief-broke-the-front-glass)