---
title: "ഫോണിൽ കാനറാ ബാങ്കിൻ്റെ പേരിൽ വ്യാജ സന്ദേശം ; പാനൂരിൽ മുസ്ലിം ലീഗ്  നേതാവിന് രണ്ടു ലക്ഷം നഷ്ടപ്പെട്ടു."
english_title: "Fake message on phone in the name of Canara Bank; Muslim League leader in Panur loses Rs. 2 lakhs."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/277783/fake-message-on-phone-in-the-name-of-canara-bank-muslim-league-leader-in-panur-loses-rs-2-lakhs"
published_at: "2025-03-20T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dbe33df1973_Untitled-5_copy.jpg"
keywords: []
---

# ഫോണിൽ കാനറാ ബാങ്കിൻ്റെ പേരിൽ വ്യാജ സന്ദേശം ; പാനൂരിൽ മുസ്ലിം ലീഗ്  നേതാവിന് രണ്ടു ലക്ഷം നഷ്ടപ്പെട്ടു.

> **Lead Summary:** പാനൂർ : ഫോണിൽ വ്യാജ സന്ദേശം പ്രവാസി നേതാവിൻ്റെ പണം നഷ്ടപ്പെട്ടു. പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റും കുന്നോത്ത് പറമ്പ് പഞ്ചായത്ത് ലീഗ് സെക്രട്ടറിയുമായ ചെറുപ്പറമ്പ് കല്ലിടുക്കിലെ കെ വി അഹമ്മദിൻ്റെ താണ് ഫോണിൽ വന്ന വ്യാജ സന്ദേശത്തിലൂടെ പണം നഷ്ടപ്പെട്ടത്.

## Article Content

പാനൂർ : ഫോണിൽ വ്യാജ സന്ദേശം പ്രവാസി നേതാവിൻ്റെ പണം നഷ്ടപ്പെട്ടു. പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റും കുന്നോത്ത് പറമ്പ് പഞ്ചായത്ത് ലീഗ് സെക്രട്ടറിയുമായ ചെറുപ്പറമ്പ് കല്ലിടുക്കിലെ കെ വി അഹമ്മദിൻ്റെ താണ് ഫോണിൽ വന്ന വ്യാജ സന്ദേശത്തിലൂടെ പണം നഷ്ടപ്പെട്ടത്.

കനാറ ബേങ്കിൽ നിന്നാണെന്നും നിങ്ങളുടെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി യോജിപ്പിക്കാൻ ആധാർ കാർഡ് നമ്പർ അയച്ചുതരണമെന്ന് ആവശ്യപ്പെടുകയും ആധാർ നമ്പർ അയച്ച് കൊടുത്തപ്പോൾ ഫോണിൽ വന്ന ഒടിപി നമ്പർ പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു .ഉടനെ കനാറ ബേങ്ക് അക്കൗണ്ടിൽ നിന്നും അമ്പതിനായിരവും ആക്സിസ് ബേങ്ക് അക്കൗണ്ടിൽ നിന്നും ഒന്നര ലക്ഷo രൂപയുമാണ് നഷ്ടപ്പെട്ടത്. ഉടൻ അഹമ്മദ് കനാറ ബേങ്കുമായി ബന്ധപ്പെട്ടെങ്കിലും ഇത്തരത്തിലുള്ള സന്ദേശം അയച്ചിട്ടില്ലെന്ന് ബേങ്കുകാർ പറഞ്ഞു.

പണം നഷ്ടപ്പെട്ടതിൽ അമ്മദ് കൊളവല്ലൂർ പൊലീസിനും, സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/277783/fake-message-on-phone-in-the-name-of-canara-bank-muslim-league-leader-in-panur-loses-rs-2-lakhs)