---
title: "ഒരേ കളർ ഷർട്ട് രണ്ടു പേരിഷ്ടപ്പെട്ടു ; കല്ലാച്ചിയിലെ വസ്ത്രാലയത്തിൽ  യുവാക്കൾ തമ്മിൽ 'മുട്ടനടി"
english_title: "Two people liked the same color shirt; young men had a 'muttanadi' with each other at a clothing store in Kallachi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/277505/two-people-liked-the-same-color-shirt-young-men-had-a-muttanadi-with-each-other-at-a-clothing-store-in-kallachi"
published_at: "2025-03-19T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da79afcedf7_zdzdzd.jpg"
keywords: []
---

# ഒരേ കളർ ഷർട്ട് രണ്ടു പേരിഷ്ടപ്പെട്ടു ; കല്ലാച്ചിയിലെ വസ്ത്രാലയത്തിൽ  യുവാക്കൾ തമ്മിൽ 'മുട്ടനടി

> **Lead Summary:** നാദാപുരം :നാദാപുരം കല്ലാച്ചിയിൽ റോഡിൽ ഏറ്റുമുട്ടി യുവാക്കൾ. ഒരേ കളർ ഷർട്ട് എടുത്തതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് സഘർഷത്തിലേക്ക് കലാശിച്ചത് .

## Article Content

നാദാപുരം :നാദാപുരം കല്ലാച്ചിയിൽ റോഡിൽ ഏറ്റുമുട്ടി യുവാക്കൾ. ഒരേ കളർ ഷർട്ട് എടുത്തതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് സഘർഷത്തിലേക്ക് കലാശിച്ചത് .

തിങ്കളാഴച രാത്രിയോടെ കല്ലാച്ചിയിലെ തുണിക്കടയിലാണ് സംഘർഷം ഉണ്ടായത് . തുണിക്കടയിൽ ഷർട്ട് എടുക്കാനായി എത്തിയ രണ്ട് യുവാക്കൾ കടയിൽ നിന്ന് ഒരേ കളർ ഷർട്ട് തിരഞ്ഞെടുക്കുകയായിരുന്നു . തുടർന്ന് യുവാക്കൾ പ്രകോപിതരായി കടക്കുള്ളിൽവെച്ച് പരസ്പരം ഏറ്റുമുട്ടി .

പിന്നീട് സംഘർഷം പുറത്തേക്ക് നീളുകയും റോഡിൽ ഇറങ്ങി ഏറ്റുമുട്ടുകയുമായിരുന്നു. തുടർന്ന് രണ്ട് യുവാക്കളുടെ ഭാഗത്ത് നിന്നും നിരവധി യുവാക്കൾ സംഘം ചേരുകയും സംഘർഷം കൂടുതൽ രൂക്ഷമാവുകയും ചെയ്തു .

സംഘർഷത്തിന് പിന്നാലെ നാദാപുരം പോലീസ്‌ സ്ഥലത്തെത്തിയതോടെ ഇരുകൂട്ടരും ഓടി രക്ഷപ്പെട്ടു . സംഭവത്തിന്റെ തുടർച്ച വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നതിനെത്തുടർന്ന് പൊലീസ് സ്ഥലത്തും സമീപ പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/277505/two-people-liked-the-same-color-shirt-young-men-had-a-muttanadi-with-each-other-at-a-clothing-store-in-kallachi)