---
title: "കിഴക്കെ ചമ്പാട് ഇല്ലോൾ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം   നടന്നു ;  ലഹരി  ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു."
english_title: "A grand inauguration ceremony was held at the Sree Vettakkorumakan Temple in Illol, East Champat; an alcohol awareness class was also organized."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/277432/a-grand-inauguration-ceremony-was-held-at-the-sree-vettakkorumakan-temple-in-illol-east-champat-an-alcohol-awareness-class-was-also-organized"
published_at: "2025-03-19T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da4cb982198_Untitled-2_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട് ഇല്ലോൾ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം   നടന്നു ;  ലഹരി  ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.

> **Lead Summary:**  ചമ്പാട് :ആചാരനുഷ്ഠാനങ്ങൾക്ക് പുറമെ ക്ഷേത്രങ്ങളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികളും സജീവമാകുന്നു. കിഴക്കെ ചമ്പാട് അരയാക്കൂലിലെ ഇല്ലോൾ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

 ചമ്പാട് :ആചാരനുഷ്ഠാനങ്ങൾക്ക് പുറമെ ക്ഷേത്രങ്ങളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികളും സജീവമാകുന്നു. കിഴക്കെ ചമ്പാട് അരയാക്കൂലിലെ ഇല്ലോൾ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

മാനവരാശി നേരിടുന്ന ഏറ്റവും വലിയ വിപത്തായതുകൊണ്ടുതന്നെ തലമുറകളെ ഇല്ലാതാക്കുന്ന ലഹരിക്കെതിരെ ക്ഷേത്രങ്ങളിലും ബോധവത്ക്കരണ ക്ലാസുകൾ സജീവമാകുന്നു. സ്ത്രീകളും, കുട്ടികളുമടക്കം നിരവധിയാളുകളാണ് ബോധവത്ക്കരണ ക്ലാസുകളിൽ പങ്കെടുക്കുന്നത്.

കിഴക്കെ ചമ്പാട് ഇല്ലോൾ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി വേണ്ട ലഹരിയും, ലഹളയും എന്ന സന്ദേശവുമായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കണ്ണൂർ അസി. എക്സൈസ് ഇൻസ്പെക്ടർ സുകേഷ് വണ്ടിച്ചാലിൽ ക്ലാസെടുത്തു. ക്ഷേത്രം ചെയർമാൻ ഇല്ലോൾ ജയരാജൻ അധ്യക്ഷനായി. മാനേജിംഗ് ട്രസ്റ്റി പ്രകാശ് ബാബു തൂണേരി സ്വാഗതവും, മാതൃസമിതി പ്രസി. വനജ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ നട തുറക്കൽ, ഗണപതി ഹോമം, ഉഷപൂജ, നവകം, ഉച്ചപൂജ, ദീപാരാധന, നിറമാല എന്നിവയും നടന്നു. തുടർന്ന് സ്ത്രീകളും, കുട്ടികളുമടക്കം 60 ഓളം പേർ അവതരിപ്പിച്ച കാളീനടനം, തിരുവാതിര, നൃത്തനൃത്യങ്ങൾ എന്നിവയുമുണ്ടായി. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് അന്നദാനവുമൊരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/277432/a-grand-inauguration-ceremony-was-held-at-the-sree-vettakkorumakan-temple-in-illol-east-champat-an-alcohol-awareness-class-was-also-organized)